കെ.എസ്.ആർ.ടി.സിയെ നേരെ കൊണ്ടുപോകാൻ കഴിയാത്തവരാണ് കെ.റെയിലിനെ കുറിച്ച് പറയുന്നത്; രണ്ട് ലക്ഷം കോടി രൂപയിലധികം ചിലവ് വരുന്ന പദ്ധതി കേരളത്തിന് താങ്ങാവുന്നതല്ല; സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് പ്രതിപക്ഷം ചോദിക്കുന്ന കാതലായ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് പ്രതിപക്ഷം ചോദിക്കുന്ന കാതലായ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് പ്രതിപക്ഷം ചോദിക്കുന്ന കാതലായ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് പല മറുപടികളും.
ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയേ തീരൂ. കേരളം ബനാന റിപ്പബ്ലിക്കല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. കെ.എസ്.ആർ.ടി.സിയെ നേരെ കൊണ്ടുപോകാൻ കഴിയാത്തവരാണ് കെ.റെയിലിനെ കുറിച്ച് പറയുന്നത്. രണ്ട് ലക്ഷം കോടി രൂപയിലധികം ചിലവ് വരുന്ന പദ്ധതി കേരളത്തിന് താങ്ങാവുന്നതല്ല. ഇത് ജനാധിപത്യ കേരളമാണ്. ഇവിടെ ചർച്ച നടക്കണം. ഏകാധിപതിയെ പോലെ ആരും പെരുമാറരുത്. ജനവിധി എന്തും ചെയ്യാനുള്ള ലൈസൻസല്ല.
ഭരണാധികാരിയും ഭരണകൂടവും ജനവിരുദ്ധമാകുമ്പോൾ ചില ലക്ഷണങ്ങൾ കാണിക്കും. അതാണ് സിൽവർ ലൈനിൽ കാണുന്നത്. കേരളത്തെ ഒരു ബനാന റിപ്പബ്ലിക്ക് ആക്കാൻ പിണറായി വിജയനെ കേരളത്തിലെ പ്രതിപക്ഷം അനുവദിക്കില്ല. പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ഒരു ചോദ്യങ്ങൾക്കും മുഖ്യമന്ത്രിക്ക് ഉത്തരമില്ല. അതുകൊണ്ടു തന്നെ പ്രതിപക്ഷത്തിന് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു.
https://www.facebook.com/Malayalivartha


























