തന്റെ വാദം ശരിയായതില്‍ പ്രത്യേക സന്തോഷമൊന്നുമില്ല, മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിത്, മറ്റ് സഹോദരിമാരെ പോലെ മുസ്‌ലിം വനിതകളും രാജ്യനിര്‍മാണത്തില്‍ പങ്കുചേരണം..... ഹിജാബ് കേസിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍!.

ഹിജാബ് കേസിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍!. കേസിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ശിരോവസ്ത്ര നിരോധനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തളളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വാദം ശരിയായതില്‍ പ്രത്യേക സന്തോഷമൊന്നുമില്ല. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിത്. മറ്റ് സഹോദരിമാരെ പോലെ മുസ്‌ലിം വനിതകളും രാജ്യനിര്‍മാണത്തില്‍ പങ്കുചേരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന വിദ്യാര്‍ഥികളുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. മുസ്‌ലിം മതവിശ്വാസ പ്രകാരം ഒഴിവാക്കാനാവാത്ത ആചാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റീസ് റിതുരാജ് അവസ്തി, ജസ്റ്റീസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റീസ് ജെ.എം. ഖാസി എന്നിവരടങ്ങിയ വിശാല ബെഞ്ചിന്റേതാണ് വിധി. മൗലീകാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോമെന്ന് വിധിയില്‍ കോടതി പറഞ്ഞു. സര്‍ക്കാരിന് നിയന്ത്രണം നടപ്പാ ക്കാന്‍ അവകാശമുണ്ട്.
യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു. ബംഗളൂരു, മൈസൂരു, ബെളഗാവി എന്നീ നഗരങ്ങളില്‍ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ഉഡുപ്പിയിലും ശിവമോഗയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുഖ്യമന്ത്രി ബസവരാജ ബൊമ്മയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ഇരുവരും ചര്‍ച്ചനടത്തി.
കര്‍ണാടകയിലുടനീളം സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സമാധാനം ഇഷ്ടപ്പെടുന്ന സംസ്ഥാനമാണ് കര്‍ണാടയെന്നും അദ്ദേഹം പറഞ്ഞു.
കല്‍ബുര്‍ഗിയിലും ദര്‍വാഡയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കല്‍ബുര്‍ഗിയില്‍ സ്‌കൂളുകളും കോളജുകളും അടച്ചു.കേസില്‍ ഫുള്‍ ബെഞ്ച് ഫെബ്രുവരി ഒന്‍പതിനാണു രൂപവത്കരിച്ചത്. തൊട്ടടുത്ത ദിവസം മുതല്‍ ഫുള്‍ ബെഞ്ച് കേസില്‍ വാദം കേട്ടുതുടങ്ങി.ശിരോവസ്ത്രം ധരിച്ചതിനെ തുടര്‍ന്ന് ഉഡുപ്പി പിയു കോളജില്‍ നിന്ന് പുറത്താക്കിയ ആറു വിദ്യാര്‍ഥിനികളാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ശിരോവസ്ത്ര നിരോധനം മൗലികാവകാശത്തിന്റെ ലംഘനമെന്നായിരുന്നു വിദ്യാര്‍ഥികളുടെ വാദം.
https://www.facebook.com/Malayalivartha

























