ഹണിട്രാപ്പ് ഒരുക്കി പാക് ചാരസംഘടനകള്‍, സേനകളില്‍ നിന്ന് രഹസ്യം ചോര്‍ത്താന്‍ ശ്രമം, രാജ്യത്തെ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവുമായി ഡിജിപി...!

സേനകളില്‍ നിന്ന് രഹസ്യം ചോര്‍ത്താന്‍ പാക് സംഘങ്ങള്‍ ഹണിട്രാപ് വഴി ശ്രമിക്കുന്നതായി മുന്നറിയിപ്പ്. പോലീസുകാര്‍ അതില്‍ വീഴരുതെന്നും സംസ്ഥാന പോലീസ് മേധാവിയുടെ മുന്നറിയിപ്പ്. പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമായി പറയുന്നത്.
ഇതിനായി സ്ത്രീകളുമായുള്ള സൗഹൃദങ്ങള്‍ ഉപയോഗിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. രാജ്യത്തെ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നിര്‍ദേശമെന്നും ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























