ദേവിയുടെ മുന്നിൽ പ്രാർത്ഥിച്ചിട്ടിരിക്കുമ്പോഴാണ് ആ നിലവിളി കേട്ടത്! ആ അമ്മയുടെ അടുത്തേക്ക് എത്തിക്കാന്‍ പറഞ്ഞു, പക്ഷേ അവര്‍ അതിന് തയ്യാറായില്ല; ബന്ധുക്കൾ അവരുടെ അടുക്കൽ എത്തിച്ചപ്പോൾ കേട്ടത്, പതം പറഞ്ഞ് കരയുന്ന വാക്കുകൾ: കാഴ്ചയില്ലാത്ത ഞാന്‍ എന്തിനാണ് സ്വര്‍ണം ധരിക്കുന്നത്, അവര്‍ സന്തോഷിക്കുന്നെങ്കില്‍ സന്തോഷിക്കട്ടെ എന്ന്കരുതി വള ഊരികൊടുത്തു; പട്ടാഴി ക്ഷേത്രത്തിലെ കരുണയ്ക്ക് പിന്നിലുള്ള കഥ വെളിപ്പെടുത്തി ശ്രീലത മോഹൻ

പട്ടാഴി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയപ്പോൾ രണ്ട് പവന്റെ മാല നഷ്ടമായ മങ്ങാട്ട് വീട്ടിൽ സുഭദ്രയ്‌ക്ക് സ്വന്തം വളകൾ ഊരി നൽകിയ ആ നന്മ മനസ്സിന്റെ ഉടമയായ അമ്മയെ കണ്ടെത്തി. കരഞ്ഞു തളർന്നു നിന്ന് സുഭദ്രയ്ക്ക് തന്റെ വളകൾ ഊരി നൽകിയശേഷം പെട്ടെന്ന് തന്നെ അവിടുന്ന് അപ്രത്യക്ഷമാവുകയായിരുന്നു ആ അമ്മ .
പലരും അവരെ ദേവി എന്നൊക്കെ മറ്റൊരുതരത്തിൽ വിലയിരുത്തുകയുണ്ടായി. എന്നാൽ താനൊരു ദേവി അല്ലെന്നും പെട്ടെന്ന് അമാനുഷികമായി അപ്രത്യക്ഷ ആയതല്ലേന്നും മനസ്സിൽ നന്മയുടെ കണികകൾ ഉള്ള ഒരു സാധാരണക്കാരിയായ മനുഷ്യ സ്ത്രീയാണ് താനെന്നും തെളിയിച്ചു ആ അമ്മ രംഗത്തുവന്നിരിക്കുകയാണ് .മരുത്തോർവട്ടം സ്വദേശിനിയും അന്തരിച്ച മോഹനൻ വൈദ്യരുടെ ഭാര്യയുമായ ശ്രീലതയാണ് ആ നന്മയുള്ള മനസ്സിന് ഉടമ. ആ അമ്മ മലയാളിവാർത്തയോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ:
"ക്ഷേത്രത്തിന്റെ ഒരു വശത്ത് നില്‍ക്കുകയായിരുന്നു. ഉച്ചത്തിലുള്ള നിലവിളി കേട്ട് അടുത്തുണ്ടായിരുന്നവരോട് കാര്യം തിരക്കി. അപ്പോഴാണ് ഒരു അമ്മ മാല നഷ്ടപ്പെട്ടത് പറഞ്ഞ് ദേവിയുടെ മുന്നില്‍ കരഞ്ഞ് നിലവിളിച്ച് കിടക്കുകയാണ് എന്ന് അവര്‍ പറയുന്നത്. 75 ശതമാനത്തോളം കാഴ്ച നഷ്ടപ്പെട്ടയാളാണ് ഞാന്‍. അതിനാല്‍ മറ്റൊരാളുടെ സഹായമില്ലാതെ എവിടേക്കും പോകാനാവില്ല. എന്നോട് ഇക്കാര്യം പറഞ്ഞവരോട് ആ അമ്മയുടെ അടുത്തേക്ക് എത്തിക്കാന്‍ പറഞ്ഞു. പക്ഷേ അവര്‍ അതിന് തയ്യാറായില്ല.
അല്‍പ്പ സമയത്തിന് ശേഷം എന്റെ ബന്ധുക്കള്‍ എത്തിയപ്പോള്‍ അവരോട് ഇക്കാര്യം പറയുകയും ആ അമ്മയുടെ അടുത്തേക്ക് എന്നെ എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത് ചെന്നപ്പോള്‍ പതം പറഞ്ഞ് കരയുകയാണ്. ഏറെ കഷ്ടപ്പെട്ട് നേടിയെടുത്ത സ്വര്‍ണ്ണമാലയാണ് നഷ്ടപ്പെട്ടത് എന്ന് അവര്‍ പറഞ്ഞപ്പോള്‍ എന്റെ കയ്യില്‍ കിടന്ന വളകള്‍ ഈരി അവര്‍ക്ക് കൊടുക്കുകയായിരുന്നു. കാഴ്ചയില്ലാത്ത ഞാന്‍ എന്തിനാണ് സ്വര്‍ണം ധരിക്കുന്നത്. അതുകൊണ്ട് അവര്‍ സന്തോഷിക്കുന്നെങ്കില്‍ സന്തോഷിക്കട്ടെ എന്ന് കരുതി. പിന്നീട് അവിടെ നിന്നും മടങ്ങുകയായിരുന്നു.
കൊട്ടാരക്കരയിലെ ബന്ധുവീട്ടിലെത്തി ഇക്കാര്യം എല്ലാവരോടും പറഞ്ഞു. അവരൊക്കെ ചെയ്ത പ്രവര്‍ത്തി നന്നായി എന്ന് പറഞ്ഞു. ഇതിനിടയില്‍ ഇക്കാര്യം മാധ്യമങ്ങളില്‍ വന്നതൊന്നും അറിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിലൊക്കെ വലിയ വാര്‍ത്തയായി എന്ന് അറിയുന്നത്. ഞാനാണ് ഇത് നല്‍കിയതെന്ന് ആരും അറിയരുതെന്ന് ബന്ധുക്കളോട് പറഞ്ഞു. അവര്‍ അതനുസരിച്ച് ആരോടും ഒന്നും പറഞ്ഞില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ സോഷ്യല്‍ മീഡിയയില്‍ ആരോ മോഹനന്‍ വൈദ്യരുടെ ഭാര്യയാണ് എന്ന് കമന്റിട്ടു എന്ന് ബന്ധുക്കള്‍ പറഞ്ഞു. അങ്ങനെയാണ് ഞാനാണ് അതെന്ന് എല്ലാവരും അറിയുന്നത്. എനിക്ക് മാധ്യമങ്ങളുടെ മുന്നില്‍ എത്താന്‍ യാതൊരു ആഗ്രഹവുമില്ല. അതിനാല്‍ ആരും എന്നെ ബുദ്ധിമുട്ടിക്കരുത്. സുഖമില്ലാത്ത ആളാണ്. എന്നാല്‍ കഴിയുന്ന ഒരു സഹായം ചെയ്തു. അത്രമാത്രം."
കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ആളാണ് ശ്രീലത, ബന്ധു വീട്ടിലെത്തിയപ്പോഴാണ് പട്ടാഴിക്ഷേത്രത്തിൽ പോയത്. ഒരാൾ ദേവിക്ക് മുന്നിൽ നിന്ന് കരയുന്നത് കണ്ടപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അതുകൊണ്ടാണ് വളകൾ ഊരി നൽകിയത്. താൻ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത വിചാരിക്കുന്നില്ല .
കഴിഞ്ഞ വെള്ളിയാഴ്ച കുംഭത്തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ തൊഴാനെത്തിയപ്പോഴാണ് സുഭദ്രയുടെ രണ്ട് പവൻ മാല നഷ്ടപ്പെട്ടത്. അപ്പോൾ അവിടെ ഉണ്ടായിരുന്ന അജ്ഞാത സ്ത്രീ രണ്ട് വളകൾ സമ്മാനിച്ചു. വള വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് മാല വാങ്ങി, ക്ഷേത്ര നടയിലെത്തി പ്രാർഥിച്ച ശേഷം കഴുത്തിലിടണമെന്ന് പറഞ്ഞു. മാല നഷ്ടപ്പെട്ട സുഭദ്രയ്‌ക്കും തന്നെ സഹായിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. ഈ സംഭവം സാമൂഹികമാധ്യമങ്ങളിൽ അടക്കം വൈറലായിരുന്നു.
https://www.facebook.com/Malayalivartha

























