മീന്‍ വലയില്‍ കുരുങ്ങി മൃതദേഹം; ചാവക്കാട് കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി, 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം

തൃശൂർ ചാവക്കാട് കടലില്‍ അജ്ഞാത മൃതദേഹം. മത്സ്യബന്ധന ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിത്. മുനക്കകടവ് ഫിഷ് ലാന്റിങ്ങില്‍ നിന്നും പോയ നൂറുല്‍ ഹുദാ ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിയത്.
ബോട്ടില്‍ തന്നെ മൃതദേഹം മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററില്‍ എത്തിച്ചു. 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























