സ്ത്രീകൾക്കെതിരെയുള്ള ബലപ്രയോഗം ഒരിക്കലും അനുവദിക്കില്ല; ആർക്കെതിരേയും അതിക്രമം നടത്താൻ പാടില്ല; പോലീസ് നടപടികൾക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കെ റയിലിനെതിരെ അതിശക്തമായ സമരം നടക്കുകയാണ്. കുട്ടികളും സ്ത്രീകളും അടക്കം ഉള്ളവർ തെരുവിലിറങ്ങിയാണ് കെ റയിലിനെ പ്രതിരോധിക്കുന്നത്. പോലീസ് സ്ത്രീകളെയും കുട്ടികളെയും അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടത്തുന്നതും നാം ഇതിനോടകം കണ്ടു കഴിഞ്ഞു.ഇപ്പോൾ ഇതാ പോലീസിന്റെ നടപടികൾക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തു വന്നിരിക്കുകയാണ്.
സിൽവർ ലൈൻ പ്രതിഷേധത്തിനിടെ സ്ത്രീകൾക്കെതിരെ നടക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഗവർണർ . സ്ത്രീകൾക്കെതിരെയുള്ള ബലപ്രയോഗം ഒരിക്കലും അനുവദിക്കില്ലെന്നദ്ദേഹം പറഞ്ഞു. സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകൾ മാത്രമല്ല ആർക്കെതിരേയും അതിക്രമം നടത്താൻ പാടില്ല.
കെ റെയിൽ വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന സർക്കാരിനെ പരസ്യമായി ഉപദേശിക്കുന്നില്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ വിശ്വാസമുണ്ടെന്നും, വിഷയത്തിൽ തന്റെ നിലപാട് സർക്കാരിനെ അറിയിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
https://www.facebook.com/Malayalivartha