രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ഇന്ന് 68 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.... ഐഎസ് ആക്രമണത്തിന്റെ ഇര ലിസ ചലാന്‍ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടന്റെ ആദ്യപ്രദര്‍ശനവും രണ്ടാം ദിനം ഉണ്ടാകും

രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ഇന്ന് 68 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.. ഐഎസ് ആക്രമണത്തിന്റെ ഇര ലിസ ചലാന്‍ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടന്റെ ആദ്യപ്രദര്‍ശനവും രണ്ടാം ദിനം ഉണ്ടാകും. കുര്‍ദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്.
കമീല അഡീനിയുടെ യൂനി, റഷ്യന്‍ ചിത്രം ക്യാപ്റ്റന്‍ വല്‍കാനോഗോവ് എസ്‌കേപ്പ്ഡ്, തമിഴ് ചിത്രമായ കൂഴങ്കള്‍, അര്‍ജന്റീനന്‍ ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ്, മൗനിയ അക്ല്‍ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനന്‍, നതാലി അല്‍വാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം ക്ലാര സോള എന്നിവയാണ് മത്സരവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍.
അപര്‍ണ സെനിന്റെ ദി റേപ്പിസ്റ്റ് ഉള്‍പ്പടെ 17 ഇന്ത്യന്‍ ചിത്രങ്ങളാണ് ശനിയാഴ്ച പ്രദര്‍ശിപ്പിക്കുന്നത്. അമിതാഭ് ചാറ്റര്‍ജിയുടെ ഇന്‍ ടു ദി മിസ്റ്റ്, മധുജാ മുഖര്‍ജിയുടെ ഡീപ്പ് സിക്‌സ് എന്നീ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ജി.അരവിന്ദന്റെ ക്ലാസിക് ചിത്രം കുമ്മാട്ടിയുടെ നവീകരിക്കപ്പെട്ട 4ഗ പതിപ്പിന്റെ പ്രദര്‍ശനവും ഇന്നുണ്ടാകും.
ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ ദി ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്!ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‌ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തെ നവ രൂപത്തില്‍ സജ്ജമാക്കിയത് . ഇന്ത്യയില്‍ ആദ്യമായാണ് ഈ 4ഗ പതിപ്പ് പ്രദര്‍ശിപ്പിക്കുന്നത്. ശ്രീ തിയറ്ററില്‍ രാവിലെ 11.30 നാണ് ചിത്രത്തിന്റെ പ്രദര്‍ശനം
ഒരു കന്യാസ്ത്രീയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍ ചിത്രീകരിക്കുന്ന റൊമേനിയന്‍ ചിത്രം മിറാക്കിള്‍, ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതിക്കായി പോരാടുന്ന ഇറാനിയന്‍ യുവതിയുടെ കഥ പറയുന്ന ബല്ലാഡ് ഓഫ് എ വൈറ്റ് കൗ, റോബര്‍ട്ട് ഗൈഡിഗുയ്യന്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം മെയില്‍ ട്വിസ്റ്റ്, ഒരു സംവിധായകന്റെ യാത്രകളെ പ്രമേയമാക്കുന്ന ഇസ്രായേലി ചിത്രം അഹദ്‌സ് നീ അടക്കം 38 സിനിമകളാണ് ലോക സിനിമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha