പാതിരാത്രി മകളെ തേടിയെത്തിയ കാമുകനെ എത്ര പറഞ്ഞിട്ടും പിന്തിരിയാൻ കൂട്ടാക്കിയില്ല; ആരെയും കൂസാക്കാതെ മകളുടെ കാമുകനെ അർദ്ധരാത്രി മുറിയില്‍ക്കണ്ടതോടെ പ്രകോപിതനായി.. വാതില്‍ ചവിട്ടിപ്പൊളിച്ച് മുറിക്കകത്തു കടന്ന സൈമൺ ആദ്യം അനീഷിന്റെ നെഞ്ചിലും തിരിഞ്ഞ് ഓടാന്‍ ശ്രമിച്ചപ്പോൾ മുതുകിലും കുത്തിപ്പരിക്കേല്‍പ്പിച്ചു... പ്രായപൂര്‍ത്തിയാകാത്ത മകള്‍ കേസിലെ 10-ാം സാക്ഷി... മകളടക്കം 30 സാക്ഷികൾ! അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വീവിജാ രവീന്ദ്രന് മുന്‍പിൽ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്...

ആരും തന്നെ മറക്കാനിടയില്ല പേട്ടയിലെ കൊലപാതകം. പ്രായപൂർത്തിയാകാത്ത മകളുടെ കാമുകനെ അച്ഛൻ കുത്തികൊലപ്പെടുത്തിയത് രാത്രി മകളെ കാണാൻ വീട്ടിലെത്തിയതോടെ പ്രകോപിതനായതോടെ. പേട്ട ഐശ്വര്യയില്‍ അനീഷ് ജോര്‍ജെന്ന 19-കാരനായ വിദ്യാര്‍ഥിയെയാണ് കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ ഇപ്പോഴിതാ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ആണ്‍സുഹൃത്തിനെയാണ് പേട്ട ചായക്കുടി റോഡ് ഏദന്‍ വീട്ടില്‍ ലാലന്‍ സൈമണ്‍ കുത്തിക്കൊലപ്പെടുത്തിയത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വീവിജാ രവീന്ദ്രന് മുന്‍പിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി ലാലന്‍ സൈമണ്‍ കരുതിക്കൂട്ടിയാണ് അനീഷ് ജോര്‍ജിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പാതിരാത്രി വീട്ടില്‍ കണ്ടയാളെ കള്ളനെന്നു കരുതി കുത്തിയതാണെന്ന പ്രതിയുടെ വാദമാണ് കുറ്റപത്രം തള്ളിക്കളയുന്നത്.
പ്രായപൂര്‍ത്തിയാകാത്ത മകളുമായുള്ള അനീഷിന്റെ ബന്ധത്തെ പ്രതി ശക്തമായി എതിര്‍ത്തിരുന്നു. ഇതു വകവയ്ക്കാതെ ബന്ധം തുടര്‍ന്നതില്‍ പ്രതിക്ക് അനീഷിനോടു കടുത്ത വിരോധമുണ്ടായിരുന്നു. സംഭവദിവസം അനീഷിനെ മകളുടെ മുറിയില്‍ക്കണ്ടത് പ്രതിയെ പ്രകോപിതനാക്കി. വാതില്‍ ചവിട്ടിപ്പൊളിച്ച് മുറിക്കകത്തു കടന്ന പ്രതി ആദ്യം അനീഷിന്റെ നെഞ്ചിലും തിരിഞ്ഞ് ഓടാന്‍ ശ്രമിച്ച അനീഷിന്റെ മുതുകിലും കുത്തിപ്പരിക്കേല്‍പ്പിച്ചു. പ്രതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ കേസിലെ 10-ാം സാക്ഷിയാണ്. മകളടക്കം 30 സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. 2021 ഡിസംബര്‍ 29ന് പുലര്‍ച്ചെ മൂന്നിനാണ് പ്രതി തന്റെ വീട്ടില്‍വെച്ച് അനീഷ് ജോര്‍ജിനെ കുത്തിക്കൊലപ്പെടുത്തിയത്. അനീഷ് കുത്തേറ്റ് രക്തം വാര്‍ന്ന് കിടക്കുമ്പോള്‍ പ്രതി തന്റെ ഭാര്യയെയും മക്കളെയും സുരക്ഷിതരായി സമീപത്തെ ബന്ധുവീട്ടില്‍ എത്തിച്ചു. കുത്താന്‍ ഉപയോഗിച്ച കത്തി വാട്ടര്‍ മീറ്ററില്‍ ഒളിപ്പിച്ചശേഷമാണ് പോലീസ് സ്റ്റേഷനിലെത്തി അനീഷ് കുത്തേറ്റു കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്.നാലാഞ്ചിറ ബഥനി കോളേജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിയായിരുന്നു അനീഷ് ജോര്‍ജ്.
https://www.facebook.com/Malayalivartha