'ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. ആ പേര് എഴുതാൻ പോലും ഇഷ്ട്ടമില്ല. അത്രയ്ക്ക് വെറുത്തു. ഞാൻ ആ സദസ്സിൽ ഉണ്ടായിരുന്നു എങ്കിൽ ഒരു നോട്ട് പാഡ് എങ്കിലും എടുത്ത് അവന്റെ മുഖത്തേക്ക് എറിഞ്ഞിട്ട് ആ പത്രപ്രവർത്തകക്കുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേനെ....' നടൻ വിനായകനെ വലിച്ചുകീറി ലക്ഷ്മി പ്രിയ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരം സോഷ്യല്‍മീഡിയയിലും സജീവമായി ഇടപെടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരുത്തി പ്രസ് മീറ്റിനിടയിലെ വിനായകന്റെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ചുള്ള തന്റെ പ്രതികരണം വ്യക്തമാക്കിയാണ് താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
നടന്റെ പേരോ ചിത്രമോ മെന്‍ഷന്‍ ചെയ്യാതെയായിരുന്നു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ ഇതേക്കുറിച്ച് ചോദിച്ചവര്‍ക്കും ലക്ഷ്മി പ്രിയ മറുപടി നല്‍കുകയുണ്ടായി.
ലക്ഷ്മി പ്രിയയുടെ കുറിപ്പ് ഇങ്ങനെ;
ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താല്പ്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്?
സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല. അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്. പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്. ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ 'ഒരുത്തി' അല്ല സ്വയം ഒരു 'തീ ' ആവുക ഓരോ പെണ്ണും....
അതേസമയം ആ പേര് എഴുതാൻ പോലും ഇഷ്ട്ടമില്ല. അത്രയ്ക്ക് വെറുത്തു. ഞാൻ ആ സദസ്സിൽ ഉണ്ടായിരുന്നു എങ്കിൽ ഒരു നോട്ട് പാഡ് എങ്കിലും എടുത്ത് അവന്റെ മുഖത്തേക്ക് എറിഞ്ഞിട്ട് ആ പത്രപ്രവർത്തകക്കുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേനെ. കേസും വഴക്കും പിന്നെ നോക്കും എന്നും ലക്ഷ്മി പ്രിയ കമന്റുകൾക്ക് മറുപടിയായി കുറിക്കുകയുണ്ടായി.
കഴിഞ്ഞ ദിവസം വിനായകന്റെ വിവാദ പ്രസ്താവനകൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി സെലിബ്രിറ്റികളും സാധാരണക്കാരും ഒരുപോലെ തന്നെ രംഗത്ത് എത്തിയിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാനായില്ലെന്നായിരുന്നു നവ്യ നായർ വിശദീകരണം നൽകിയത്. പുള്ളിക്ക് ബെല്ലും ബ്രേക്കുമില്ലാതെ തന്നെ പ്രതികരിക്കാമെന്നും തന്റെ കാര്യം അങ്ങനെയല്ലെന്നുമായിരുന്നു താരം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha