സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി പൊളിറ്റ്ബ്യൂറോയിലേയ്ക്ക് ദളിത് പ്രാതിനിധ്യം... ബംഗാളില്‍ നിന്നും രാമചന്ദ്ര ഡോമിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ പി.ബിയില്‍ ദളിത് പ്രാതിനിധ്യം ഉറപ്പാക്കി സി.പി.എം

സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി പൊളിറ്റ്ബ്യൂറോയിലേയ്ക്ക് ദളിത് പ്രാതിനിധ്യം... ബംഗാളില്‍ നിന്നും രാമചന്ദ്ര ഡോമിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ പി.ബിയില്‍ ദളിത് പ്രാതിനിധ്യം ഉറപ്പാക്കി സി.പി.എം.
പശ്ചിമ ബംഗാളില്‍ നിന്നുള്ള രാമചന്ദ്ര ഡോമിനാണ് ഈ നിയോഗം. 1989 മുതല്‍ 2014 വരെ ബംഗാളിലെ ബിര്‍ഭും മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു. നിലവില്‍ കേന്ദ്രകമ്മിറ്റിയംഗമാണ് അദ്ദേഹം.
കേരളത്തില്‍ നിന്നു ദളിത് പ്രാതിനിധ്യം വേണമെന്ന ആവശ്യം പി.ബിയിലുണ്ടായി.എന്നാല്‍, കേരള ഘടകം എ.വിജയരാഘവനെ നിര്‍ദേശിച്ചതിനാല്‍ രണ്ടാമതൊരാളെ എടുക്കേണ്ടെന്നു തീരുമാനിച്ചു. അങ്ങനെ, എ.കെ.ബാലന്‍ തഴയപ്പെട്ടു.
ബംഗാളില്‍ നിന്നും രാമചന്ദ്ര ഡോമിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ പി.ബിയില്‍ ദളിത് പ്രാതിനിധ്യം സി.പി.എം ഉറപ്പാക്കി. ബംഗാളില്‍ നിന്നും ബിമന്‍ ബോസ് ഒഴിയുന്ന മുറയ്ക്കാണ് ഡോമിന്റെ പ്രാതിനിധ്യം.
പി.ബിയില്‍ ദളിതരില്ലെന്ന് ഏറെക്കാലമായി വിമര്‍ശനവും വിവാദവും ഉയര്‍ന്നിരുന്നു. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ആ പരാതിക്കു പരിഹാരമായി.
https://www.facebook.com/Malayalivartha