ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി, ഫോണ്‍ കോള്‍ എത്തിയത് തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ സെല്ലിലേക്ക്, വ്യാജ ഭീഷണി സന്ദേശത്തിന്റെ സൂത്രധാരനെ കൈയ്യോടെ പൊക്കി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം അറിയിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഫോണ്‍ സന്ദേശത്തിന് പിന്നില്‍ ഗുരുവായൂര്‍ നെന്മിനിയില്‍ താമസിക്കുന്ന സജീവന്‍ കോളിപ്പറമ്പില്‍ എന്നയാളാണ്.തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ സെല്ലിലേക്ക് ഇന്നലെ രാത്രി ഒമ്പതിനാണ് ക്ഷേത്രത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി ഫോണ്‍ കോള്‍ എത്തിയത്.
ഉടന്‍ തന്നെ വിവരം കൈമാറുകയും പോലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.വ്യാജ ബോംബ് ഭീഷണി സന്ദേശം ക്ഷേത്ര അധികൃതരേയും, പോലീസുകാരേയും,ഭക്തരേയും ആകെ വലച്ചു. വലിയ പരിഭ്രാന്തിയാണ് വ്യാജ ഭീഷണി സന്ദേശം സൃഷ്ടിച്ചത്. ഇത് വ്യാജ ഭീഷണിയാണെന്ന് പോലീസ് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
നേരത്തേ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കലക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു.
https://www.facebook.com/Malayalivartha