ദിലീപിന്റെ കൂടെ വര്‍ഷങ്ങളായി ജോലി ചെയ്യുകയാണ് പള്‍സര്‍ സുനി... സൗണ്ട് തോമ എന്ന സിനിമയില്‍ ഗുണ്ട സുനില്‍ കുമാര്‍ എന്ന് പറഞ്ഞ് റെമ്യൂണറേഷന്‍ കൊടുത്തിട്ടുണ്ട്... അതിന്റെ റെസീപ്റ്റ് ക്രൈംബ്രാഞ്ചിന്റെ കയ്യിലുണ്ട്... തിരുവനന്തപുരത്തെ സീരിയല്‍ പ്രൊഡ്യൂസറും പള്‍സര്‍ സുനിയുമടക്കമുളള മൂന്ന് പേരും ചേര്‍ന്നുളള കൂട്ടുകച്ചവടമാണ് ഈ കൊട്ടേഷന്‍.... ദിലീപ് അറിയാതെ ഇതൊന്നും നടക്കില്ല! തുറന്ന് പറഞ്ഞു ബൈജുകൊട്ടാരക്കര

നടിയെ ആക്രമിച്ച കേസ് ഉയർന്ന് വന്നപ്പോൾ മുതൽ തന്നെ മാഡത്തിന്റെ പേരും ചർച്ചകളിൽ നിറഞ്ഞതാണ്. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ പറയുന്ന സ്ത്രീയ്ക്ക് പുറകെയായിരുന്നു ഒരു സമയത്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. കേസില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്നും അവർ ജയിലില്‍ പോകരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലൂടെ വ്യക്തമായിട്ടുണ്ടെനന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്. എന്നാൽ ആ മാഡത്തിലേക്ക് എത്താൻ പൂർണ്ണമായും അന്വേഷണ സംഘത്തിന് ആയിട്ടില്ല. നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയാണ് ആദ്യമായി ഒരു മാഡത്തെ കുറിച്ച് പറയുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനാണോ ആ മാഡം എന്നുളള സംശയം നിലനിൽക്കുന്നുണ്ട്. കാവ്യയെ ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് അന്വേഷണ സംഘം. തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യയോട് അന്വേഷണ സംഘം നിർദേശിച്ചിരിക്കുന്നത്. എന്നാൽ മാഡം എന്ന് പറഞ്ഞ് കാവ്യയിലേക്ക് പോകുന്നത് മണ്ടത്തരമാണ് എന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര പറയുന്നത്.
ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെ... ''മനുഷ്യനെന്ന നിലയില്‍ സജി നന്ത്യാട്ടിനൊക്കെ ദിലീപിനെ എങ്ങനെ ന്യായീകരിക്കാന്‍ സാധിക്കുന്നു എന്നറിയില്ല. അല്‍പമെങ്കിലും ഉളുപ്പ് വേണ്ടേ. കാവ്യ എന്ന വ്യക്തിക്ക് വേണ്ടിയാണല്ലോ ഇതെല്ലാം ആരംഭിക്കുന്നത്. കാവ്യയും ദിലീപും തമ്മിലുളള ബന്ധത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മഞ്ജുവിനോട് പറഞ്ഞു എന്നയിടത്ത് നിന്നാണ് ഗൂഢാലോചനയും മറ്റ് കാര്യങ്ങളുമൊക്കെ ആരംഭിക്കുന്നത്''. ''നടി ആക്രമിക്കപ്പെട്ടത് കഴിഞ്ഞ് പെണ്‍ഡ്രൈവ് കൊടുത്തത് ലക്ഷ്യയിലാണ്. ബാലചന്ദ്ര കുമാര്‍ കൊടുത്ത മൊഴിയില്‍ വ്യക്തമായി പറയുന്നു ദിലീപും ശരത്തുമൊക്കെ ഒരുമിച്ചിരുന്ന് ദൃശ്യം കണ്ടു എന്ന്. അതിന് ശേഷം ആ ടാബ് മടക്കി കൊടുക്കുന്നത് കാവ്യയുടെ കയ്യിലാണെന്ന്. ഒരിക്കല്‍ ദിലീപ് വീട്ടിലിരുന്ന പറഞ്ഞു 'മറ്റൊരു സ്ത്രീക്ക് വേണ്ടിയാണ് ചെയ്യുന്നത്' എന്ന്. പിറകിലേക്ക് നോക്കിയാണ് പറഞ്ഞത്. സ്വന്തം ഭാര്യയെ ആരെങ്കിലും മറ്റൊരു സ്ത്രീ എന്ന് വിശേഷിപ്പിക്കുമോ?'' ''ഒന്നുകില്‍ കാവ്യയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്തത് എന്നോ അല്ലെങ്കില്‍ ഇവള്‍ക്ക് വേണ്ടിയാണ് ചെയ്തത് എന്നോ ആണ് പറയുക. അല്ലാതെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ മുന്നില്‍ ഭാര്യയെ മറ്റൊരു സ്ത്രീ എന്ന് വിശേഷിപ്പിക്കുമെന്ന് തനിക്ക് തോന്നുന്നില്ല.
മാഡം എന്ന് പറഞ്ഞ് കാവ്യയിലേക്ക് പോകുന്നത് മണ്ടത്തരമാണ്. കാവ്യയല്ല മാഡം. അതില്‍ യാതൊരു സംശയവും ഇല്ല''. ''തിരുവനന്തപുരത്തുളള ഒരു സീരിയല്‍ നിര്‍മ്മാതാവുണ്ട്. മാഡം എന്ന് വിളിച്ചില്ലെങ്കില്‍ കുഴപ്പമുണ്ടാക്കുന്ന ഒരാള്‍. ഇവര്‍ക്ക് ദിലീപും കാവ്യയുമായി അടുത്ത ബന്ധമുണ്ട്. പള്‍സര്‍ സുനി ഇവരുടെ ഡ്രൈവര്‍ ആയിരുന്നു എന്നുളള വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. കാവ്യാ മാധവന് ഇതില്‍ നിര്‍ണായ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ആണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ കൊടുത്തിരിക്കുന്നത്''.''അതും മിമിക്രി ആണെന്ന് ന്യായീകരണ തൊഴിലാളികള്‍ ചിലപ്പോള്‍ പറയും. ഏതെങ്കിലും പോലീസുകാര്‍ മിമിക്രി കാണിച്ച് ഹൈക്കോടതിയില്‍ കൊണ്ട് പോയി തെളിവ് കൊടുക്കുമോ. പതിനായിരത്തില്‍ കൂടുതല്‍ ഓഡിയോ ക്ലിപ്പുകളുണ്ടെന്ന് പറയുന്നു. പന്ത്രണ്ടായിരത്തോളും വീഡിയോ ക്ലിപ്പുകള്‍, രണ്ട് ലക്ഷത്തോളം പേജുകള്‍ , മറ്റ് പല തെളിവുകളൊക്കെ ഉണ്ട്. 5 വര്‍ഷമായിട്ട് അന്വേഷിച്ച് തെളിവുകള്‍ കൊണ്ടുവന്നപ്പോള്‍ അത് നശിപ്പിക്കാന്‍ ശ്രമിച്ചു''. ''കോടതിയില്‍ സാക്ഷിയായ ഡോക്ടറെ കയറ്റാതെ തിരിച്ച് വിട്ട കഥ എല്ലാവര്‍ക്കും അറിയാം. അത്തരത്തില്‍ സാക്ഷികളെ കൂറുമാറ്റി, തെളിവുകള്‍ നശിപ്പിച്ചു.
വക്കീലിന്റെ ഓഫീസില്‍ വെച്ച് തെളിവുകള്‍ നശിപ്പിച്ചു. ബോംബെയിലേക്ക് ഫോണുകള്‍ അയച്ച് ഡാറ്റ നശിപ്പിച്ചു. കോടതിയില്‍ നിന്ന് കണ്ടതിന് മുന്‍പ് തന്നെ വീഡിയോ എത്രയോ തവണ കണ്ടിരിക്കുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതൊക്കെ മിമിക്രിയും നാടകവുമായിരുന്നോ''. ''കാവ്യാ മാധവനൊന്നും ഇത്തരമൊരു കൃത്യം ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റില്ല. ദിലീപിന്റെ കൂടെ വര്‍ഷങ്ങളായി ജോലി ചെയ്യുകയാണ് പള്‍സര്‍ സുനി. സൗണ്ട് തോമ എന്ന സിനിമയില്‍ ഗുണ്ട സുനില്‍ കുമാര്‍ എന്ന് പറഞ്ഞ് റെമ്യൂണറേഷന്‍ കൊടുത്തിട്ടുണ്ട്. അതിന്റെ റെസീപ്റ്റ് ക്രൈംബ്രാഞ്ചിന്റെ കയ്യിലുണ്ട്. തിരുവനന്തപുരത്തെ സീരിയല്‍ പ്രൊഡ്യൂസറും പള്‍സര്‍ സുനിയുമടക്കമുളള മൂന്ന് പേരും ചേര്‍ന്നുളള കൂട്ടുകച്ചവടമാണ് ഈ കൊട്ടേഷന്‍. ദിലീപ് അറിയാതെ ഇതൊന്നും നടക്കില്ല. അതിനകത്ത് കാവ്യയ്ക്കും പങ്കുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
https://www.facebook.com/Malayalivartha