കത്തിയുമായി എത്തി അമ്മയുടെ മുഖം വെട്ടി വികൃതമാക്കി, അച്ഛന് വെട്ടേറ്റത് കഴുത്തിലും നെഞ്ചിലും, മകന്‍ ആക്രമിക്കാന്‍ തുടങ്ങിയതും മാതാപിതാക്കള്‍ ഓടിയതോടെ കൊലപാതകം അരങ്ങേറിയത് റോഡരികില്‍, ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടത് പള്ളിയിൽ പോയി മടങ്ങിവന്നവർ..തൃശ്ശൂരിനെ നടുക്കിയ കൊലപാതകം നടന്നതിങ്ങനെ

തൃശ്ശൂരില്‍ അച്ഛനേയും അമ്മയേയും മകന്‍ അതിക്രൂരമായി വെട്ടിക്കൊന്നു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. റോഡരികില്‍ വെച്ചാണ് കൊലപാതകം നടന്നത്. തൃശൂര്‍ വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന്‍ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലാണ് കണ്ടത്തിയത്.
കഴുത്തിലും നെഞ്ചിലുമായിരുന്നു അച്ഛന് വെട്ടേറ്റത്. മകന്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ മാതാപിതാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒളിവില്‍ പോയ മകന്‍ അനീഷിനായി (30 ) തെരച്ചില്‍ തുടരുകയാണ്. കൃത്യം നിര്‍വഹിച്ച ശേഷം അനീഷ് തന്നെ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വീട്ടില്‍ നിന്ന് ബൈക്കില്‍ അനീഷ് പുറത്തേക്ക് പോയി. ഞായറാഴ്ച പള്ളി കഴിഞ്ഞ് പോയവരാണ് മൃതദേഹങ്ങള്‍ കണ്ടത്. റോഡിലാണ് മൃതദേഹങ്ങള്‍ കിടന്നിരുത്. പലപ്പോഴും അച്ഛനും അമ്മയുമായി അനീഷ് വഴക്കിടാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
അതിനാൽ കുടുംബ വഴക്കാകാം കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു. കൊലചെയ്ത അനീഷ് അവിവാഹിതനാണ്. വിവാഹിതയായ സഹോദരി ഭര്‍ത്താവിന്‍റെ വീട്ടിലാണ് താമസിക്കുന്നത്. അനീഷിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.മൃതദേഹങ്ങള്‍ ഉടന്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha