സന്തോഷ യാത്ര അവസാന യാത്രയായി.... കോളേജില്‍ നിന്നും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങി വരവേ ബൈക്ക് അപകടത്തില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം, കരച്ചിലടക്കാനാവാതെ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും

സന്തോഷയാത്ര അവസാന യാത്രയായി.... കോളേജില്‍ നിന്നും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങി വരവേ ബൈക്ക് അപകടത്തില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം.
കോയമ്പത്തൂര്‍ കോളേജില്‍ നിന്ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങി വരെ ബൈക്ക് അപകടത്തില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം. മൂന്നാര്‍ സ്വദേശി ഹരീഷ് ബാലാജി ആണ് മരിച്ചത്. 22 വയസായിരുന്നു. കോയമ്പത്തൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയെ നാലു മണിയോടെയായിരുന്നു അപകടം നടന്നത്.
കോള്‍ സെന്റര്‍ ജീവനക്കാരനായിരുന്ന ഹരീഷ് കോയമ്പത്തൂരിലാണ് ബിരുദം പൂര്‍ത്തിയാക്കിയത്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങി വരുമ്പോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അതേസമയം അപകടത്തില്‍പ്പെട്ട മറ്റൊരു യുവാവിനും ജീവന്‍ നഷ്ടമായി. മൃതദേഹം മൂന്നാറിലെത്തിച്ച് ശാന്തിവനത്തില്‍ സംസ്‌കാരം നടത്തി.
" fr
https://www.facebook.com/Malayalivartha