വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട.... ഒഡീഷയില്‍ നിന്നുമെത്തിയ ബസില്‍ 82 കിലോ കഞ്ചാവ് ഒളിപ്പിച്ച നിലയില്‍

വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട.... ഒഡീഷയില്‍ നിന്നുമെത്തിയ ബസില്‍ 82 കിലോ കഞ്ചാവ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ എക്‌സൈസ് പിടികൂടി.
ബസ് ഡ്രൈവര്‍മാരായ കൊടുങ്ങല്ലൂര്‍ സ്വദേശി പ്രതീഷ്, ആലുവ സ്വദേശി ബിനീഷ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ചെക്ക് പോസ്റ്റില്‍ എക്സൈസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
ഒഡിഷയില്‍ നിന്നും അതിഥി തൊഴിലാളികളുമായി വരികയായിരുന്ന ബസില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. ബസിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് വച്ചിരുന്നത്. പതികളെ എക്സൈസ് സംഘം ചോദ്യം ചെയ്ത് വരുന്നു.
"
https://www.facebook.com/Malayalivartha