ഒഴിപ്പിക്കല്‍ മുന്നറിയിപ്പില്ലാതെ..... കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ കടമുറികള്‍ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം, സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിക്കുന്നു

ഒഴിപ്പിക്കല്‍ മുന്നറിയിപ്പില്ലാതെ..... കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ കടമുറികള്‍ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം, സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിക്കുന്നു.
കടയുടമകളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ഐഐടിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് കടകള്‍ കടകള്‍ ഒഴിപ്പിക്കുന്നതെന്ന് അധികൃതര്‍. ഇവിടെ വന്‍ പോലീസ് സംഘമാണ് ക്യാമ്പ് ചെയ്യുന്നത്.
കെറ്റിഡിഎഫ്‌സി എംഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ കടമുറികള്‍ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. എന്നാല്‍ ഹൈക്കോടതി വിധി ഞങ്ങള്‍ക്ക് അനുകൂലമാണെന്നും വിധി പകര്‍പ്പ് കിട്ടുന്നതിന് മുമ്പ് അവധി ദിവസത്തില്‍ കട ഒഴിപ്പിക്കാന്‍ നോക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് കട ഉടമകളള്‍ വാദിക്കുന്നത്.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ നവീകരണത്തിന് വേണ്ടിയാണ് കടകള്‍ ഒഴിപ്പിക്കുന്നതെന്നാണ് കെടിഡിഎഫ്‌സിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha