വാക്കുതര്‍ക്കം കയ്യാങ്കളിയായി.... അമ്മയെ പരിചരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊലപ്പെടുത്തി

വാക്കുതര്‍ക്കം കയ്യാങ്കളിയായി.... അമ്മയെ പരിചരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ ശിരുമുഗ തിരുവള്ളുവര്‍ നഗര്‍ സ്വദേശിയായ വി. സന്താന(55)മാണ് അനുജന്‍ വി. പാണ്ടി(53)യെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി ശിരുമുഗയിലെ വീട്ടില്‍വെച്ചായിരുന്നു സംഭവമുണ്ടായത്. സന്താനത്തെ പോലീസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവറായ സന്താനം കുടുംബത്തോടൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്. ശിരുമുഗയില്‍ തയ്യല്‍ക്കാരനാണ് കൊല്ലപ്പെട്ട പാണ്ടി. ഇവരുടെ അമ്മ വിജയ പാണ്ടിയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്.
ഇന്നലെ സന്താനം ശിരുമുഗയിലെ വീട്ടിലെത്തിയശേഷം സഹോദരനൊപ്പം ചേര്‍ന്ന് മദ്യപിച്ചു. അതിനുപിന്നാലെ ് അമ്മയെ പരിചരിക്കുന്നതിനെ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ വാക്കു തര്‍ക്കത്തിലായി.
തര്‍ക്കത്തിനിടെ ഉടന്‍ പാണ്ടിയുടെ കൈയിലുണ്ടായിരുന്ന കത്രിക പിടിച്ചുവാങ്ങിയ സന്താനം, അനുജനെ കുത്തിപരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പാണ്ടിയെ അയല്‍ക്കാരന്‍ ശിരുമുഗയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ നഷ്ടമായി.
https://www.facebook.com/Malayalivartha