കുറച്ച് പേര്‍ കൂടിയിരുന്നാല്‍ മോദിയുടെ മൂക്ക് തെറിക്കില്ല, മുല്ലപ്പെരിയാറിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കുറച്ച് സമയം മാറ്റിവയ്ക്കാം, സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ എം കെ സ്റ്റാലിന്‍ പങ്കെടുത്തതില്‍ പ്രതികരിച്ച് വി മുരളീധരന്‍...!

സിപിഎം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി 'കേന്ദ്ര സംസ്ഥാന ബന്ധം' എന്ന വിഷയത്തിൽ നടത്തിയ ദേശീയ സെമിനാറിൽ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുത്തത്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കുറച്ച് പേര്‍ കൂടിയിരുന്നാല്‍ മോദിയുടെ മൂക്ക് തെറിക്കില്ല. മുല്ലപ്പെരിയാറിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനെങ്കിലും കുറച്ച് സമയം ഇവര്‍ക്ക് മാറ്റിവയ്ക്കാമായിരുന്നെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കാനായാണ് സ്റ്റാലിന്‍ എത്തിയത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മതേതരത്വത്തിൻ്റെ മുഖമായ പിണറായിയാണ് ഭരണത്തിൽ തൻ്റെ വഴികാട്ടിയെന്നും ഒരു കൈയിൽ പോരാട്ട വീര്യവും മറുകൈയിൽ ഭരണപാടവുമുള്ള നേതാവാണ് അദ്ദേഹമെന്നും സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവെ സ്റ്റാലിൽ പ്രതികരിച്ചിരുന്നു.
കൂടാതെ ബ്രിട്ടീഷ് നയങ്ങളാണ് ബിജെപി സര്‍ക്കാര്‍ തുടരുന്നതെന്നും ബ്രിട്ടീഷുകാര്‍പോലും ചെയ്യാത്ത കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജിഎസ്ടിയടക്കം സംസ്ഥാനങ്ങളുടെ താളം തെറ്റിക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാന്‍ സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം.
ഭരണഘടനാശില്‍പികള്‍ ഏകത്വത്തിനുവേണ്ടിയല്ല നിലകൊണ്ടത്. ഇന്ത്യയുടെ നാനാത്വം അട്ടിമറിച്ച് ഏകത്വം മാത്രം നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഒന്നുമാത്രം മതിയെന്ന രീതി ഒരുപാര്‍ട്ടിയിലും ഒരുമതത്തിലും മാത്രമെത്തും. ഇതിനെതിരേ ഒന്നിച്ചുനിന്ന് പോരാടി ശക്തമായ ഫെഡറല്‍ ഇന്ത്യ രൂപപ്പെടുത്താന്‍ ശ്രമിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha