മുന്‍ വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് രാഷ്ട്രീയ കേരളത്തിന്റെ വിട, പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് അന്ത്യം

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായിരുന്ന എം.സി ജോസഫൈന്‍ അന്തരിച്ചു. 74 വയസായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് എകെജി ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഹൃദയാഘാതം ഉണ്ടായതാണ് കുഴഞ്ഞുവീഴാന്‍ കാരണമായത്.
അതേസമയം അപകട നില തരണം ചെയ്തു എന്നായിരുന്നു ആശുപത്രിയില്‍ നിന്നും നേരത്തെ ലഭിച്ചിരുന്ന വിവരം എന്നാല്‍ നാലു ദിവസംകൂടി ആശുപത്രിയില്‍ തുടരേടി വരുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. അതിനിടയിലാണ് ഏവരേയും ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. ഹൃദയസംബദ്ധമായ അസുഖത്തെ തുടര്‍ന്ന് ജോസഫൈന്‍ നേരത്തെയും ചികിത്സ തേടിയിരുന്നു..
https://www.facebook.com/Malayalivartha