കെഎസ്ഇബി പ്രതിസന്ധി.... ഇടതുസംഘടനകള്‍ അനിശ്ചിത കാല സമരത്തിലേക്ക്... കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ വൈദ്യുത ഭവന്‍ ആസ്ഥാനത്ത് റിലേ സത്യാഗ്രഹവും നാളെ മുതല്‍ ആരംഭിക്കും

കെഎസ്ഇബി പ്രതിസന്ധി.... ഇടതുസംഘടനകള്‍ അനിശ്ചിത കാല സമരത്തിലേക്ക്... കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ വൈദ്യുത ഭവന്‍ ആസ്ഥാനത്ത് റിലേ സത്യാഗ്രഹവും നാളെ തുടങ്ങും. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ മൂന്ന് നേതാക്കളെ സസ്പെന്‍ഡ് ചെയ്ത ചെയര്‍മാന്റെ നടപടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.
കഴിഞ്ഞ കുറെ നാളായി മാനേജ്മെന്റും ഇടതു സംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടലും സ്ഥിതി വളരെ രൂക്ഷമാക്കി. സസ്പെന്‍ഷന്‍ പിന്‍വലിക്കുക, ചെയര്‍മാന്റെ ഏകപക്ഷീയ നിലപാടുകള്‍ ഉപേക്ഷിക്കുക, സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളെ മുതല്‍ അനിശ്ചിത കാല സമരം സംഘടന നടത്തുന്നത്.
അതേസമയം കെഎസ്ഇബി വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും തിരുമാനം നീണ്ടേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.ചര്‍ച്ചകളും നീണ്ടേക്കും. ചൊവ്വാഴ്ച വൈദ്യുത മന്ത്രി തിരിച്ചെത്തിയ ശേഷമേ ചര്‍ച്ചകള്‍ നടക്കുകയുള്ളൂ.
വൈദ്യുത മന്ത്രിയും ഇതുവരെ ഇടപെടാത്തതില്‍ സംഘടനയ്ക്ക് ശക്തമായ അമര്‍ഷമുണ്ട്. ചൊവ്വാഴ്ചയാണ് വൈദ്യുത മന്ത്രി തിരുവനന്തപുരത്ത് എത്തുകയുള്ളു. ഇതിന് ശേഷമേ ചര്‍ച്ചകള്‍ ഉണ്ടാകു എന്ന സാഹചര്യമാണ് സംഘടനകളെ ഏറെ ചൊടിപ്പിക്കുന്നത്.
എന്നാല്‍ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന നിലപാടിലാണ് സിപിഐഎമ്മും മുന്നണിയും. പാര്‍ട്ടി മുന്നണി നേതൃത്വങ്ങളും വിഷയത്തില്‍ ഇടപെട്ടേക്കും. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ വനിതാ നേതാവും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്മിന്‍ ബാനുവിനെ സസ്പെന്‍ഡ് ചെയ്ത ചെയര്‍മാന്റെ നടപടി അനുചിതമെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഉദ്യോഗസ്ഥയെ സര്‍വ്വീസില്‍ തിരികെ എടുക്കുന്നതില്‍ അഞ്ച് ദിവസത്തിനകം തീരുമാനം എടുക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഈ സമയ പരിധി ബുധനാഴ്ചയോടെ അവസാനിക്കുന്നതിനാല്‍ എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
"
https://www.facebook.com/Malayalivartha