എംസി ജോസഫൈന്‍ അന്തരിച്ചു; സമ്മേളന വേദിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ എം.സി.ജോസഫൈന്‍ അന്തരിച്ചു. സമ്മേളന വേദിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു എം.സി.ജോസഫൈന്‍. പിന്നാലെയാണ് മരണ വാര്‍ത്ത പുറത്തുവരുന്നത്. കുഴഞ്ഞു വീണ ഉടനെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്.
2017 മാര്‍ച്ച് മാസം മുതല്‍ 2021 ജൂണ്‍ 25 വരെയാണ്, കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ചത്. വിവാദത്തില്‍ പെട്ടതിനെ തുടര്‍ന്ന് ജോസഫൈനെ സിപിഎം രാജി ആവശ്യപ്പെടുകയായിരുന്നു. സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി അംഗമാണ് എം.സി. ജോസഫൈന്‍. പതിമൂന്നാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മട്ടാഞ്ചേരി നിയമസഭാമണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2021 ജൂണ്‍ 24ന് ചാനല്‍ പരിപാടിക്കിടെ പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നൈണ് സിപിഐ എം തീരുമാനപ്രകാരം രാജി.
ജോസഫൈനെ കൂടാതെ, പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ കേന്ദ കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജമ്മു കശ്മീര്‍ മുന്‍ എംഎല്‍എയും പാര്‍ട്ടിയുടെ ദേശീയ തലത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ് തരിഗാമി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha