മാവേലിക്കര നഗരസഭ പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും മിന്നല്‍ പരിശേധന.... പൊതുമരാമത്ത് റെസ്റ്റ് ഹൗസ് കാന്റീന്‍ ഉള്‍പ്പെടെ 8 കടകളില്‍ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു

മാവേലിക്കര നഗരസഭ പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും മിന്നല്‍ പരിശേധന.... പൊതുമരാമത്ത് റെസ്റ്റ് ഹൗസ് കന്റീന്‍ ഉള്‍പ്പെടെ 8 കടകളില്‍ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
മിച്ചല്‍ ജംക്ഷന്‍ ബേക്ക് ഹൗസ്, ഹോട്ടല്‍ സത്രം, ഡെയ്ലി ബേക്ക്‌സ്, എഎസ്എം കൂള്‍ബാര്‍, ജോയ്‌സ് കഫേ, ഹോട്ടല്‍ പാലസ്, തഴക്കര ഹോട്ടല്‍ ഡിലൈറ്റ് എന്നിവിടങ്ങളില്‍ നിന്നായി ഉപയോഗ രഹിതമായ ഇറച്ചി, മത്സ്യം, പൊറോട്ട, ചപ്പാത്തി, കറികള്‍, അഴുകിയ മത്സ്യങ്ങള്‍, ഭക്ഷ്യയോഗ്യമല്ലാത്ത ബിരിയാണി, ഫ്രൈഡ് റൈസ്, കാലാവധി കഴിഞ്ഞ 96 കവര്‍ പാല്‍, പഴകിയ എണ്ണ തുടങ്ങിയവയും പിടിച്ചെടുത്തു.
പരിശോധനകള്‍ക്കു ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.എസ്.പ്രമോദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുനില്‍കുമാര്‍, അശ്വതി ജി.ശിവന്‍, സ്മിത രവീന്ദ്രനാഥന്‍പിളള എന്നിവരാണ് നേതൃത്വം നല്‍കിയത്. മോശമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണശാലകള്‍ക്കു ന്യൂനതകള്‍ പരിഹരിക്കാനായി ഏഴ് ദിവസത്തെ സമയം അനുവദിച്ച് നോട്ടിസ് നല്‍കി.
നഗരസഭാ ലൈസന്‍സ് എടുത്തിട്ടില്ലാത്ത ആറ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളുണ്ടായേക്കും.
"
https://www.facebook.com/Malayalivartha

























