ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍പെട്ട മിനി ലോറി ഒന്നര മാസത്തിനു ശേഷം തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് പിടികൂടി

ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍പെട്ട മിനി ലോറി ഒന്നര മാസത്തിനു ശേഷം തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് പിടികൂടി ദേശീയപാതയില്‍ എംഇഎസ് കോളജിനു സമീപത്താണ് അപകടമുണ്ടായത്.
വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സത്യമംഗലം കടമ്പൂര്‍ ചിന്നശക്തിയില്‍ അണ്ണാദുരൈ(26) ആണു പിടിയിലായത് .മാര്‍ച്ച് 28ന് രാത്രി എട്ടിനു മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജ് പരിസരത്ത് ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് പാലക്കാട് കല്ലേപ്പുള്ളി കുഴിയക്കാട് ശരത് (20) മരിച്ചിരുന്നു.
ഇടിച്ച വാഹനം നിര്‍ത്താതെ പോയതിനാല്‍ ഒരു തുമ്പും കിട്ടിയിരുന്നില്ല. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവിയില്‍നിന്ന് ലഭിച്ച വാഹനത്തിന്റെ വ്യക്തമല്ലാത്ത ഒരുവശത്തെ ചിത്രമാണ് പൊലീസിനു സഹായകമായത്.
അപകടമുണ്ടായ സമയം വച്ച് വാളയാര്‍ വരെയുള്ള ഭാഗങ്ങളിലെ 50 സിസിടിവികള്‍ പൊലീസ് പരിശോധിക്കുകയുണ്ടായി. വാളയാര്‍ ചെക്‌പോസ്റ്റിലെ ദൃശ്യത്തില്‍ നിന്ന് വാഹനം തിരിച്ചറിഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വാഹനം കോയമ്പത്തൂര്‍ സത്യമംഗലത്ത് ഉണ്ടെന്ന് കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha

























