കഴുത്തില്‍ കയര്‍ മുറുക്കിയതിന് സമാനമായ പാട്, നട്ടെല്ലിന്റെ ഭാഗത്ത് ക്ഷതമേറ്റ പാട് .... നിലമേല്‍ സ്വദേശിയായ 12 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

കഴുത്തില്‍ കയര്‍ മുറുക്കിയതിന് സമാനമായ പാട്, നട്ടെല്ലിന്റെ ഭാഗത്ത് ക്ഷതമേറ്റ പാട് .... നിലമേല്‍ സ്വദേശിയായ 12 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ 14 വയസുകാരനെ ചോദ്യം ചെയ്തു വരുന്നു. നാഗര്‍കോവില്‍ തിട്ടവിളയിലെ കുളത്തിലാണ് നിലമേല്‍ പേഴുവിള വീട്ടില്‍ മുഹമ്മദ് നജീബ്-സുനി ദമ്പതികളുടെ മകന്‍ ആദില്‍ മുഹമ്മദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെരുന്നാള്‍ ആഘോഷിക്കാനാണ് തിട്ടവിളയിലെ മാതാവിന്റെ കുടുംബവീട്ടില്‍ പോയതായിരുന്നു ആദില്‍. ഉമ്മയും സഹോദരങ്ങളും കൂടെയുണ്ടായിരുന്നു. ആറാം തിയതി വൈകിട്ട് തൊട്ടടുത്ത വീട്ടിലെ കുട്ടികളോടൊപ്പം കളിക്കാന്‍ പോയ ആദിലിനെ കാണാതാവുകയായിരുന്നു. രണ്ട് ദിവസം പൊലീസും ബന്ധുക്കളും കുട്ടിക്കായി തിരച്ചില്‍ നടത്തി. ഒടുവില്‍ വീടിന് സമീപത്തെ കുളത്തിലാണ് ആദിലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കേസിലെ ദുരൂഹത നീക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ സഹായവും കുടുംബം തേടി്. തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട് വേണ്ട സഹായം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നാഗര്‍കോവില്‍ പൂതപെട്ടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
"
https://www.facebook.com/Malayalivartha

























