Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ആദ്യ രഹസ്യം പുറത്ത് വിട്ടത് കാവ്യയുടെ സഹോദരന്റെ ഭാര്യ! എന്നിട്ടു പോലും വെറുതെ വിട്ടത് ആ ഒരൊറ്റ കുതന്ത്രം! നിർണായക വെളിപ്പെടുത്തൽ

14 MAY 2022 10:58 AM IST
മലയാളി വാര്‍ത്ത

നടി ആക്രമക്കപ്പെട്ട കേസിനൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഡാലോചന കേസിലും നടന്‍ ദിലീപിനെതിരായ നീക്കം പൊലീസ് ശക്തമാക്കുകയാണ് . ദിലീപ് ഉള്‍പ്പടേയുള്ള പ്രതികളേയും സാക്ഷികളേയും വേണമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസ് തെളിയാതിരിക്കാൻ, നീതി പൂർവ്വമായ ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ എവിടെ നിന്നൊക്കെയോ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ബൈജു കൊട്ടാരക്കര ആവർത്തിക്കുകയാണ്. അഭിഭാഷകനായ രാമൻപിള്ളയെ കാണുമ്പോൾ പല ഉന്നതർക്കും മുട്ടിടിക്കുകയാണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതടക്കമുള്ള ഓഡിയോകൾ പുറത്തുവന്നിട്ടും തെളിവുകൾ എവിടെയെന്ന് എന്തുകൊണ്ടാണ് കോടതി ചോദിക്കുന്നതെന്നും ബൈജു കൊട്ടരക്കര ചോദിച്ചു. കഴിഞ്ഞ ദിവസം വിചാരണ കോടതി പ്രോസിക്യൂഷനോട് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതിൽ ആദ്യത്തേത്ത് എന്ത് പുതിയ തെളിവുകൾ ആണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത് എന്നാണ്.

തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കൊടുക്കാതിരുന്നതാണോ അതോ കോടതിയിൽ കിട്ടിയ തെളിവുകളാണോയെന്നതാണ് സംശയം. പ്രോസിക്യൂഷൻ ഇതിനോടൊന്നും പ്രതികരിച്ചില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഓപ്പൺ കോടതിയായതിനാൽ ചിലർ പറഞ്ഞത് ദാസന്റെ മൊഴി പകർപ്പുകൾ ഉണ്ടെന്നാണ്'. ദിലീപിന്റെ വീട്ടിലെ കാര്യസ്ഥനെ പോലെയാണ് ദാസൻ. അയാൾ വ്യക്തമായ മൊഴി നൽകിയെന്നാണ് അറിയാൻ കഴിഞ്ഞത്. ദാസന്റെ ഫോണിന്റേയും കാവ്യയുടെ ഫോണിന്റേയും സിഡിആർ എടുത്തിട്ടുണ്ടോയെന്നാണ് അറിയേണ്ടത്. ദിലീപിന്റെ ഫോണിൻറെ സിഡിആറിൽ ദാസനുമായി ബന്ധിപ്പിക്കുന്ന ഘടകങ്ങൾ ഉണ്ടോ ഈ വിവരങ്ങൾ കോടതിയിൽ ഹാജരാക്കിയോ എന്നും അറിയേണ്ടതുണ്ട്.ഹാജരാക്കിയെങ്കിൽ എന്ത് തെളിവാണ് പിന്നെ കോടതി ചോദിക്കുന്നത്'.

'വിപിൻ ലാൽ എന്ന സാക്ഷിയെ സ്വാധീനിക്കാനായി മുൻ മന്ത്രി ഗണേഷ് കുമാറിന്റെ പി എ ആയിരുന്നയാൾ കാസർഗോഡ് പോയതും വിപിൻ ലാൽ കേസ് കൊടുത്തതും തെളിവായി മുൻപിലുണ്ട്. സാക്ഷിയായിരുന്ന ആലുവയിലെ ആശുപത്രിയിലെ ഡോക്ടർ ആയിരുന്ന ഹൈദർ അലി സാക്ഷി മൊഴി മാറ്റിയ തെളിവും മുൻപിൽ ഉണ്ട്. 'സംഭവം നടന്ന ദിവസം ദിലീപ് ആശുപത്രിയിലായിരുന്നു ദിലീപ് എന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞത്. പിന്നീട് മാറ്റി പറഞ്ഞു. ഇയാളെ മൊഴി മാറ്റാൻ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് വിളിക്കുന്ന ഓഡിയോ ലോകം മുഴുവൻ കേട്ടതാണ്. ഇക്കാര്യങ്ങൾ എന്തേ പോലീസ് കോടതിയിൽ കൊടുത്തില്ലേ?' സാഗർ എന്ന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ഓഡിയോ ബാലചന്ദ്രകുമാറിലൂടെ പുറത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയത് കാവ്യയുടെ സഹോദരന്റെ ഭാര്യയായ റിയയാണ്.

ഇവരെ എന്തുകൊണ്ടാണ് പോലീസ് ചോദ്യം ചെയ്യാത്തത്? കോടതി ജീവനക്കാരെ എന്ത് കൊണ്ട് ചോദ്യം ചെയ്യാൻ പോലീസിന് സാധിച്ചില്ലെന്നാണ് കോടതി ചോദിച്ചതത്രേ. ഇതേ കോടതി തന്നെ എന്ത് കാരണത്താലാണ് കോടതി ജീവനക്കാരനെ ചോദ്യം ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു'. 'വക്കീലൻമാർക്കെതിരെ എന്തുകൊണ്ടാണ് കേസ് എടുക്കാത്തത് എന്ന് കോടതി ഇന്ന് ചോദിച്ചിട്ടുണ്ട്. അഭിഭാഷകരുടെ നിരവധി ഓഡിയോയും വീഡിയോയും കൈയ്യിൽ കിട്ടിയിട്ടും എന്തുകൊണ്ടാണ് അവരെ പോലീസ് ചോദ്യം ചെയ്യാത്തത്?

രാമൻപിള്ളയിലേക്ക് അന്വേഷണം പോകുന്നുവെന്നായപ്പോഴാണ് കേസ് ആകെ മാറിയത്. ആദ്യം എഡിജിപി തെറിച്ചു, പുതിയ പൊളിറ്റിക്കൽ സെക്രട്ടറി വന്നു, പിന്നെ വക്കീലൻമാരുടെ അടുത്തേക്കൊന്നും അന്വേഷണ സംഘം പോകുന്നേ ഇല്ല'. 'ദിലീപും അഭിഭാഷകരും ചേർന്ന് നടി ആക്രമിക്കപ്പെട്ട സംഭവം പുനരാവിഷ്കരിക്കാൻ ശ്രമിച്ചതായുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. എന്നിട്ടും തെളിവില്ലേയെന്ന് കോടതി ചോദിക്കുന്നത്. ഹാക്കർ സായ് ശങ്കർ നേരത്തേ വെളിപ്പെടുത്തിയത് തന്റെ ലാപ്പും ഐ മാക്കുമെല്ലാം അഭിഭാഷകരുടെ കൈവശം ഉണ്ടെന്നാണ്. ഇത് പിടിച്ചെടുക്കാൻ എന്തേ പോലീസ് തയ്യാറാകാത്തത്. സാധാരണ കേസുകളിൽ തൊണ്ടിയെടുക്കാൻ എവിടെ വരെ പോലീസ് പോകാറുണ്ട്. പക്ഷേ ഇവിടെ അഭിഭാഷകൻ രാമൻപിള്ളയെ കാണുമ്പോൾ പോലീസിന് മുട്ടിടിക്കുകയാണോയെന്ന് സംശയിക്കേണ്ടി വരും'. 'പോലീസിന്റെ അല്ല ചില ഉന്നതരുടെ മുട്ടാണ് വിറക്കുന്നത്. ഈ അഭിഭാഷകര്‍ക്ക് നേരെ അന്വേഷണം ഉണ്ടായാൽ സർക്കാരുകൾക്ക് വേണ്ടി വാദിച്ച് ജയിച്ച പല കേസുകളുടേയും അന്വേഷണം പുറത്തുവരുന്നത് കാണാം. ടി പി വധക്കേസ് മുതൽ പല കേസുകളിലേയും സത്യാവസ്ഥ പുറത്താക്കും. ഇതോടെ പല രാഷ്ട്രീയ നേതാക്കളും തലയിൽ മുണ്ടിടേണ്ടി വരും. ഈ കേസ് തെളിയാതിരിക്കാൻ, നീതി പൂർവ്വമായ ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ എവിടെ നിന്നൊക്കെയോ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നത് സത്യസന്ധമായ കാര്യമാണ്, അല്ലേങ്കിൽ ശ്രീജിത്ത് പോകില്ലല്ലോ? അഭിഭാഷകരെ ചോദ്യം ചെയ്യുമല്ലോ?' എന്തായാലും കേസിലെ തുടരന്വേഷണം മേയ് 30 തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടിരുന്നു തന്നെ കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (1 hour ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (4 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (4 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (5 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (5 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (5 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (6 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (6 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (7 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (7 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (7 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (7 hours ago)

Malayali Vartha Recommends