Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

അഞ്ചടിയിലേറെ ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങിമരിച്ചെന്ന വാദം വിശ്വസിക്കാനാകില്ല! കഴുത്തിന് പിന്നിൽ നിറം മാറ്റം, ശരീരത്തിൽ മർദനമേറ്റ പാടുകൾ.. സഹോദരിയെ കൊന്ന ശേഷം സജാദ് കെട്ടിത്തൂക്കിയതാണെന്ന് ഷഹനയുടെ സഹോദരൻ ബിലാൽ

14 MAY 2022 01:05 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട്ടെ മോഡല്‍ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കഴിഞ്ഞ ദിവസം തന്നെ അറസ്റ്റിലായിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യയാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. അതേസമയം ഷഹനയുടെ മരണം കൊലപാതകം തന്നെയാണെന്ന് ഉറപ്പിച്ച് പറയുകയാണ് സഹോദരൻ ബിലാൽ. അഞ്ചടിയിലേറെ ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങിമരിച്ചെന്ന വാദം വിശ്വസിക്കാനാകില്ലെന്നാണ് സഹോദരൻ അഭിപ്രായപ്പെടുന്നത്. സഹോദരിയുടെ ശരീരത്തിൽ മ‌ർദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും കൊന്ന ശേഷം സജാദ് കെട്ടിത്തൂക്കിയതാകാം എന്നും ബിലാൽ പ്രതികരിച്ചു.

ബലം പ്രയോഗിച്ച ലക്ഷണങ്ങളുണ്ടെന്നും കഴുത്തിനു പിന്നിൽ നിറം മാറിയിട്ടുണ്ടെന്നും സഹോദരൻ ചൂണ്ടിക്കാട്ടി. 'ഇന്നലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നു. അതിലെ പ്രാഥമിക നിഗമനം ആത്മഹത്യ എന്നാണ്. അതിനോട് ഞാൻ യോജിക്കുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥർ ചെയ്യുന്നത് സത്യസന്ധമായ കാര്യങ്ങളാണ്. എന്നാൽ മുൻപും ആത്മഹത്യയെന്ന് പറഞ്ഞിരുന്ന മരണങ്ങൾ കൊലപാതകങ്ങളാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കൂടുതൽ പരിശോധനകൾ നടത്തണം. തൂങ്ങിയ കയർ, അവിടുത്തെ സാഹചര്യം തുടങ്ങിയവ പരിശോധിക്കണമെന്നാണ് അഭ്യർത്ഥനയെന്നും സഹോദരൻ പറഞ്ഞു.

സജാദിന്റെ ഉമ്മയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്ന് സഹോദരൻ പറഞ്ഞു. അയാളുടെ കൂട്ടുകെട്ട് മോശമാണെന്നും ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് സഹോദരി പറഞ്ഞിരുന്നുവെന്നും ബിലാൽ വ്യക്തമാക്കി. വീട്ടിലേക്ക് തിരിച്ചുവരാൻ പലതവണ പറഞ്ഞിട്ടും ഷഹന കേട്ടിട്ടില്ലെന്നും അങ്ങോട്ടുവന്നാൽ തന്റെ ജീവിതം അല്ലേ പോകുന്നത് താൻ അ‍ഡ്ജസ്റ്റ് ചെയ്തോളാമെന്ന് ഷഹന പറഞ്ഞെന്നും ബിലാൽ കൂട്ടിച്ചേർത്തു.അതേസമയം, ഷഹനയും സജാദും താമസിച്ചിരുന്ന ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്‌.ഡി സ്റ്റാമ്പ് എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു. സജാദ് ലഹരിക്കടിമയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഫുഡ് ഡെലിവറിയുടെ മറവിലായിരുന്നു ഇയാൾ ലഹരിക്കച്ചവടം നടത്തിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (1 hour ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (4 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (4 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (5 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (5 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (5 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (6 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (6 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (7 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (7 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (7 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (7 hours ago)

Malayali Vartha Recommends