Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

സംസ്ഥാനത്ത് അതിതീവ്രമഴ...മൂന്ന് ജില്ലകളിൽ റെഡ് അലെർട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്..നാല് ജില്ലകളിൽ യെല്ലോ അലർട്ട്...ഇത്രയുമധികം ജില്ലകളിൽ അലെർട് പ്രഖ്യാപനം ഒരു ഇടവേളയ്ക്ക് ശേഷം....അടുത്ത മണിക്കൂറുകളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ..

14 MAY 2022 02:28 PM IST
മലയാളി വാര്‍ത്ത

കാലവർഷത്തിന് മുന്നോടിയായി കേരളത്തിൽ മഴ സജീവമാകുന്നു. സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

 

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, തൃശ്ശൂർ,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്രയേറെ ജില്ലകളിൽ ഓറഞ്ച് അലർട്ടും റെഡ് അലർട്ടും പ്രഖ്യാപിക്കുന്നത്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും.

 

 

കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. കാലവർഷം കടന്നുവരുന്നതിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിൻ്റെ ഗതി മാറുന്നതും അറബിക്കടലിൽ നിന്നും മേഘങ്ങൾ കേരളത്തിന് മുകളിലേക്ക് എത്തുന്നതും ശക്തമായ മഴയ്ക്ക് വഴിയൊരുക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഇനിയുള്ള ദിവസങ്ങളിൽ സാധ്യതയുണ്ട്.

 

 

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മെയ് 15 ഓടേ കാലവര്‍ഷം എത്തിച്ചേരുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ പരക്കെ മഴ കിട്ടുക എന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.സംസ്ഥാനത്ത് 27ന് കാലവർഷം തുടങ്ങാൻ സാധ്യതയന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവർഷം കേരളത്തിൽ തുടങ്ങുമെന്ന നിഗമനം.

 

 

കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും മഴ കനക്കും. വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും തെക്കൻ ആൻഡമാൻ കടലിലും മെയ്‌ 15 ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സാധാരണയിലും 7 ദിവസം നേരത്തെ ബംഗാൾ ഉൾകടലിൽ കാലവർഷം എത്തിച്ചേരാനാണ് സാധ്യത. സാധാരണ മെയ്‌ 22 ആണ് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ കാലവർഷം എത്തിച്ചേരുന്ന തീയതി.

 

അവിടെ നിന്ന് സാധാരണയായി 10 ദിവസം എടുത്ത് ജൂൺ 1 ന് ആണ് കേരളത്തിൽ സാധാരണ കാലാവർഷം എത്തിച്ചേരാറുള്ളത്. അങ്ങനെയെങ്കിൽ ഇത്തവണ കേരളത്തിൽ പതിവിലും നേരത്തെ കാലവർഷം എത്തിച്ചേരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സ്വകാര്യ കാലാവസ്ഥ ഏജൻസി സ്കൈമെറ്റിന്‍റെ പ്രവചനപ്രകാരം കേരളത്തിൽ മെയ്‌ 26 കാലവർഷം എത്തിച്ചേരാൻ സാധ്യത

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (1 hour ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (4 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (4 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (5 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (5 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (5 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (6 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (6 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (7 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (7 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (7 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (7 hours ago)

Malayali Vartha Recommends