"നിനക്കൊക്കെ വല്ല കക്കൂസും കഴിവി ജീവിച്ചൂടേടൊ"? അതാണ് മമ്മൂട്ടിയുടെ "പുഴു" എന്ന സിനിമയുയർത്തുന്ന ചോദ്യം;ഉറക്കം നടിക്കുന്ന സമൂഹത്തിലെ ചില കണ്ണുകളെ വലിച്ചു തുറപ്പിക്കുന്ന സിനിമയാണ്; പുഴു സിനിമയുടെ റിവ്യൂ പങ്കു വച്ച് ഡോ സുൽഫി നൂഹു

"നിനക്കൊക്കെ വല്ല കക്കൂസും കഴിവി ജീവിച്ചൂടേടൊ"?അതാണ് മമ്മൂട്ടിയുടെ "പുഴു" എന്ന സിനിമയുയർത്തുന്ന ചോദ്യം.പുഴു സിനിമയുടെ റിവ്യൂ പങ്കു വച്ച് ഡോ സുൽഫി നൂഹു. സിനിമയെ കുറിച്ച് അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; പുഴു വരിക്കാത്ത "പുഴു" "നിനക്കൊക്കെ വല്ല കക്കൂസും കഴിവി ജീവിച്ചൂടേടൊ"?
അതാണ് മമ്മൂട്ടിയുടെ "പുഴു" എന്ന സിനിമയുയർത്തുന്ന ചോദ്യം. "അതങ്ങ് പള്ളീപ്പൊയി പറഞ്ഞാമതി" അതാണ് പുഴുവെന്ന സിനിമ നൽകുന്ന ഉത്തരവും. "അബ്സല്യൂട്ട്ലി ബ്രില്ല്യന്റ് മൂവി" ഒറ്റ വാചകത്തിൽ പുഴു സിനിമയുടെ റിവ്യൂ അവിടെ തീരുന്നു. ഒരു പക്ഷേ മമ്മൂട്ടിയുടെ ഏറ്റവും നല്ല പെർഫോമൻസുകളിലൊന്ന്. കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതിവ്യവസ്ഥയുടെ പച്ചയായ പൊളിച്ചു കാട്ടൽ.
ഏറെനാളായി മമ്മൂട്ടിയുടെ ഒരു മികച്ച സിനിമ കണ്ടിട്ടെന്നുള്ള നിരാശയും മാറിക്കിട്ടി. ഒരു പക്ഷേ മുസ്ലീങ്ങൾ ക്കെതിരെയുള്ള അട്രോസിറ്റി കളെക്കാൾ കൂടുതൽ പീഡനങ്ങളും അവഗണനയും അടിച്ചമർത്തലുകളും അനുഭവിച്ചിട്ടുള്ളത് ഹിന്ദു മത വിഭാഗത്തിലെ പിന്നോക്ക വിഭാഗങ്ങൾ തന്നെയാണ്.
വില്ലുവണ്ടി സമരവും കല്ലുമാല സമരം നടത്തി പഴയ കാലത്താരംഭിച്ച നവോത്ഥാനം ഇനിയും ദീർഘനാൾ തുടരേണ്ടിവരും. ഉറക്കം നടിക്കുന്ന സമൂഹത്തിലെ ചില കണ്ണുകളെ വലിച്ചു തുറപ്പിക്കുന്ന സിനിമയാണ് പുഴു. പുഴു ഉയർത്തുന്നു മറ്റൊരു ചോദ്യം,പാർവ്വതിയേയും നായകനെയും കാണുമ്പോൾ സർക്കാർ ഉദ്യോഗസ്ഥന്റെ ചോദ്യം. "കാക്ക തേങ്ങാ പൂള് കൊത്തി കൊണ്ട് പോകുന്ന പോലെ ? ചോദിച്ചവൻറെ കരണത്ത്, "ധപഠ്" ജാതിവ്യവസ്ഥിതി ആഴത്തിൽ ആഴ്ന്നിറങ്ങിയവരുടെ കരണത്ത് കിട്ടുന്ന "ധപഠ്" ആണ് പുഴു . "എ മസ്റ്റ് വാച്ച്"
https://www.facebook.com/Malayalivartha