കോഴിക്കോട് വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം

കോഴിക്കോട് പാളയത്തെ വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടിത്തം. പാളയത്തെ ജയലക്ഷ്മി സില്‍ക്‌സിലാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലേക്ക് തീപടര്‍ന്നു. അഗ്‌നിരക്ഷാസേനയും നാട്ടുകാരുമടക്കം തീപിടിത്തം നിയന്ത്രിക്കാന്‍ സ്ഥലത്തുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കും മുന്‍പും ഇവിടെ അഗ്‌നിബാധയുണ്ടായിരുന്നു.
അന്ന് വാഹനങ്ങളടക്കം കത്തിനശിച്ചിരുന്നു. ആറ് മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. നിലവില്‍ നാല് യൂണിറ്റ് അഗ്‌നിരക്ഷാ സേനയാണ് സ്ഥലത്തുള്ളത്. കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ജീവനക്കാരോ ജനങ്ങളോ കെട്ടിടത്തില്‍ കുടു-ങ്ങിക്കിടപ്പില്ല എന്നാണ് വിവരം. 2023 ഏപ്രിലിലാണ് ജയലക്ഷ്മി സില്‍ക്ക്‌സില്‍ മുന്‍പ് തീപിടിത്തം ഉണ്ടായത്.
https://www.facebook.com/Malayalivartha
























