സ്ത്രീകള്‍ മറയ്ക്ക് അപ്പുറത്ത് ഇരിക്കണം....വേദിയില്‍ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ല, സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് വേദി പങ്കിടുന്ന രീതി ഞങ്ങൾക്കില്ല, പുരസ്കാരവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ ന്യായീകരണം നടത്തി വീണ്ടും ആപ്പിലായി സമസ്ത...!

മലപ്പുറത്ത് മദ്രസാ പുരസ്കാരവേദിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി സമസ്ത വീണ്ടും ആപ്പിലായി. സമ്മാനചടങ്ങില്‍ മാറ്റിനിര്‍ത്തിയത് പെണ്‍കുട്ടിക്ക് വിഷമം വരാതിരിക്കാന്‍ ആണെന്ന പറഞ്ഞ സമസ്ത, സ്ത്രീകള്‍ മറയ്ക്ക് അപ്പുറത്ത് ഇരിക്കണം എന്നും പ്രസ്താവിച്ചു.
സ്ത്രീകളെ വേദിയില്‍ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ലെന്ന് അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് വേദി പങ്കിടുന്ന പരിപാടി സമസ്തയ്ക്കില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.സ്ത്രീകള്‍ക്ക് മൊത്തത്തില്‍ ലജ്ജ ആണ്.ആ പെണ്‍കുട്ടി വേദിയിലേക്ക് വന്നപ്പോള്‍ അവള്‍ ലജ്ജിച്ചു.
പെണ്‍കുട്ടികള്‍ക്ക് ഇത് സന്തോഷത്തിന് പകരം മാനസിക വിഷമം ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് അവരോട് വേദിയിലേക്ക് വരേണ്ടെന്ന് പറഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടിക്കോ കുടുംബത്തിനോ പരാതിയില്ല. മാധ്യമങ്ങളാണ് വിവാദം സൃഷ്ടിച്ചത്. സമസ്ത സ്ത്രീകള്‍ക്കോ മറ്റേതെങ്കിലും ജനങ്ങള്‍ക്കോ അപമാനമുണ്ടാക്കുന്ന സംഘടനയല്ല.
തീവ്ര ആശയങ്ങള്‍ക്കോ വര്‍ഗീയ ആശയങ്ങള്‍ക്കോ പിന്തുണ നല്‍കാറില്ല. ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തത് സ്വാഭാവികമാണ്. അതിനെ അതിന്റെ വഴിക്ക് നേരിടും. അവര്‍ എല്ലാത്തിനും കേസെടുക്കും. പുരുഷന്മാരും സ്ത്രീകളും ഇടകലര്‍ന്നിരിക്കുന്ന ശീലം ഞങ്ങള്‍ക്കില്ല. സ്ത്രീകള്‍ മറയത്തിരിക്കണം. ഗവര്‍ണര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ അറിയുമോയെന്ന് അറിയില്ലെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha