Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

എല്ലാം പൊളിഞ്ഞു വീഴാൻ നിമിഷങ്ങൾ മാത്രം; ആ ദിവസം രാത്രി എട്ടിനും പന്ത്രണ്ടിനും ഇടയ്ക്ക് കാവ്യാമാധവന്‍ വിളിച്ചത്? അവശേഷിക്കുന്നത് ആ മുപ്പത് ചോദ്യങ്ങൾ! നിർണായക നീക്കങ്ങൾ

14 MAY 2022 03:40 PM IST
മലയാളി വാര്‍ത്ത

ദിവസങ്ങൾക്ക് മുൻപാണ് കാവ്യയുടെ ചോദ്യം ചെയ്യൽ അന്വേഷണ സംഘം നടത്തിയത്. എന്നാൽ മൊഴിയിലെ പൊരുത്ത കേടുകൾ കാരണം ഉടൻ തന്നെ രരണ്ടാംഘട്ട ചോദ്യം ചെയ്യൽ കാണുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അതും നടന്നിട്ടില്ല. എന്നാലിപ്പോഴിതാ കാവ്യാ മാധവനെ പൊലീസ് വിശദമായി ചോദ്യം ചെയ്തോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട കേസില്‍ നോട്ടീസ് കൊടുത്തിട്ടും ഒന്നരമാസം കഴിഞ്ഞാണ് കാവ്യാ മാധവനെ ചോദ്യം ചെയ്തത്. ഏറ്റവും ഒടുവില്‍ കാവ്യാ മാധവന്റെ വീട്ടിലേക്ക് ചെന്ന് എന്തൊക്കോയെ ചോദിച്ചെന്ന് വരുത്തി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചൊക്കെ ചോദിച്ചെന്നാണ് പറയുന്നത്. പക്ഷെ അതിന്റെയൊന്നും വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ഇത്തരം ഒരു കാര്യങ്ങളും മാധ്യമങ്ങള്‍ അറിയരുതെന്നാണ് ഇപ്പോഴത്തെ നിലപാടെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു. നേരത്തെ ഇതിന് വിപരീതമായിരുന്നു കാര്യങ്ങള്‍. പൊലീസ് ഉദ്യോഗസ്ഥർ തന്നെ പത്രസമ്മേളനങ്ങള്‍ വിളിച്ച് ചില കാര്യങ്ങള്‍ പറയുമായിരുന്നു. മുഴുവനായില്ലെങ്കിലും ചിലതൊക്കെ അങ്ങനെ പുറത്ത് വരുമായിരുന്നു. എന്നാലിപ്പോള്‍ ഒരു കാരണവശാലും മാധ്യമങ്ങള്‍ ഒരു വിവരവും അറിയരുതെന്നുള്ളത് കർശനമായ നിർദേശമാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് സംശമുള്ള പല കാര്യങ്ങളും പൊലീസ് ചോദിച്ചോ ഇല്ലോയോ എന്ന് അറിയില്ല. എങ്കിലും പൊതുജനങ്ങള്‍ക്ക് അറിയേണ്ട ചില കാര്യങ്ങള്‍, ഞാനാണെങ്കില്‍ അന്വേഷിക്കാന്‍ പോവുന്ന കാര്യങ്ങൾ, അല്ലെങ്കില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ ചില കാര്യങ്ങളുണ്ട്. അക്കാര്യങ്ങളാണ് ഇവിടെ പറയുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. കാവ്യാ മാധവന് ബാലചന്ദ്ര കുമാർ എന്ന വ്യക്തിയെ അറിയാമോ, അറിയമെങ്കില്‍ അത് എങ്ങനെ അറിയാമെന്ന് പറയണം. ബാലചന്ദ്രകുമാറിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ, ലക്ഷ്യയെന്ന സ്ഥാപനം നിങ്ങളുടേതാണോ, റിയ, സുനീർ, സാഗർ എന്നീ സ്റ്റാഫുകള്‍ അവിടെ ഉണ്ടായിരുന്നോ. റിയ നിങ്ങളുടെ ബന്ധുവാണോ. 2017 ഫെബ്രുവരി 10 നും പതിനേഴിനും ഇടക്കും കാവ്യ തൃശുരില്‍ പോയിട്ടുണ്ടോ, പോയിട്ടുണ്ടെങ്കില്‍ അന്ന് കൂടെ വന്ന ഡ്രൈവർ ആരായിരുന്നു- തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കാവ്യയില്‍ നിന്ന് അറിയേണ്ടതുണ്ട്.

അതിജീവിത നിങ്ങളുടെ കൂട്ടുകാരിയാണോ, പള്‍സർ സുനി എന്ന ചെറുപ്പക്കാരനെ അറിയാമായിരുന്നു, 2017 ഫെബ്രുവരി 17 ന് നിങ്ങള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പർ ഏതൊക്കയാണ്, ആ ദിവസം എട്ട് മണിക്കും 12 മണിക്കും ഇടയില്‍ നിങ്ങള്‍ ആരൊയൊക്കെ ഫോണ്‍ ചെയ്തിട്ടുണ്ട്, ആരൊക്കെ ഇങ്ങോട്ട് വിളിച്ചിട്ടുണ്ട്, അന്നേ ദിവസം ദിലീപ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നോ, അന്ന് നിങ്ങളും ആശുപത്രിയില്‍ പോയിരുന്നോ.. ബാലചന്ദ്ര കുമാറിനെ നിങ്ങളുടെ ഫോണില്‍ നിന്നും വിളിച്ചിട്ടുണ്ടോ, 2017 ഫെബ്രുവരി 18 മുതല്‍ 23 വരേയുള്ള ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ക്ക് എന്ത് സംഭവിച്ചു, പള്‍സർ സുനി ലക്ഷ്യയിലെത്തി ഒരു കവർ നല്‍കിയെന്ന് സാഗർ പൊലീസിന് മൊഴി നല്‍കിയും പിന്നീട് ആ മൊഴി അദ്ദേഹം മാറ്റിയതും അറിയാമോ, മൊഴി മാറ്റത്തിന് പിന്നിലെ കാരണം അറിയുമോ എന്നൊക്കെ ബൈജു കൊട്ടാരക്കര തന്റെ ചോദ്യങ്ങള്‍ ആവർത്തിക്കുന്നു. ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ വേങ്ങരയില്‍ പോയത് എന്തിന്, നിങ്ങള്‍ക്ക് ശരത്തിനെ അറിയുമോ, 2017 നവംബർ 15ന് പത്മസരോവരത്തിലുണ്ടായിരുന്ന സമയത്ത് അവിടെ ബാലചന്ദ്രകുമാറും ഉണ്ടായിരുന്നോ, നിങ്ങള്‍ ശരത്തിനെ ഇക്കയെന്ന് വിളിക്കാറുണ്ടോ, അന്നേ ദിവസം തന്നെ ബൈജു പൌലോസിനെക്കുറിച്ച് അന്വേഷിച്ചത് എന്തിനാണ്.ദൃശ്യങ്ങള്‍ കണ്ട ശേഷം ഏല്‍പ്പിച്ച ടാബ് എന്ത് ചെയ്തു എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കാവ്യാ മാധവന്‍ ഉത്തരം നല്‍കിയേ മതിയാവുകയുള്ളുവെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആരും കേള്‍ക്കാതെ അടച്ചിട്ട കോടതി മുറിക്കുള്ളില്‍ മാത്രം നല്‍കേണ്ടതല്ല. പൊതുസമൂഹത്തിനും ഉത്തരം നല്‍കേണ്ടതാണ്. പൊലീസിന് അറിയില്ലെങ്കില്‍ ഇക്കാര്യം കൂടി അന്വേഷിച്ചാല്‍ ചിലപ്പോള്‍ ഇതില്‍ തേടിയ വള്ളി കാലില്‍ ചുറ്റിയതിന്റേയുമൊക്കെ വിവരങ്ങളൊക്കെ പുറത്ത് വരും. ഇതൊക്കെ പൊലീസിന് വ്യക്തമായി അറിയാം. എന്നിട്ടും ഇത് വീണ്ടും വീണ്ടും പറയുന്നത് ഒരു ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (1 hour ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (4 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (4 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (5 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (5 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (5 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (6 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (6 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (7 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (7 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (7 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (7 hours ago)

Malayali Vartha Recommends