ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതി ചേർക്കാൻ അന്വേഷണ സംഘം! ദിലീപിന്റെ അഭിഭാഷകർക്ക് തിരിച്ചടി.. ഇനി രക്ഷയില്ല...

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഷകനെ തൊട്ടതോടെ സംഭവിച്ചത് ചെറിയ കാര്യങ്ങൾ ഒന്നുമല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലമാറ്റം വരെ ആ സംഭവങ്ങൾക്ക് ശേഷം സംഭവിച്ചതാണ്. എന്നാലിപ്പോഴിതാ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിന്റെ തുടക്കം മുതൽ തന്നെ അഭിഭാഷകർക്കെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നായിരുന്നു ആക്ഷേപം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന അഭിഭാഷകരുടേതായി അവകാശപ്പെടുന്ന ചില ഓഡിയോകളും നേരത്തേ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മുംബൈയിലെ സ്വകാര്യ ലാബിൽ കൊണ്ടുപോയി നീക്കം ചെയ്യാൻ സഹായിച്ചത് അഭിഭാഷകരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മാത്രമല്ല ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ തന്നോട് ആവശ്യപ്പെട്ടിരുന്നതാണ് സൈബർ വിദഗ്ദൻ സായ് ശങ്കറും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ വെച്ചും രാമൻപിള്ളയുടെ ഓഫീസിൽ വെച്ചുമാണ് വിവരങ്ങൾ നീക്കം ചെയ്തത് എന്നായിരുന്നു സായ് ശങ്കറിന്റെ മൊഴി. പ്രധാനമായും 12 ചാറ്റുകളാണ് ഫോണിൽ നിന്നും നീക്കം ചെയ്തതെന്നും കോടതി രേഖകൾ അടക്കം ദിലീപിന്റെ ഫോമിൽ നിന്നും കണ്ടെത്തിയെന്നും ഇയാൾ ആരോപിച്ചിരുന്നു. വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും ഐ മാക്ക് കംപ്യൂട്ടറും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലാണെന്നും സായ് ശങ്കർ ആരോപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പ് സാക്ഷിയാണ് സായ് ശങ്കർ. നേരത്തേ കേസിലെ അഭിഭാഷകരുടെ ഇടപെടലുകൾക്കെതിരെ ആക്രമിക്കപ്പെട്ട നടിയും രംഗത്തെത്തിയിരുന്നു.
അഭിഭാഷകന്റെ ഓഫീസിൽ വെച്ച് ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾക്ക് സഹായം ചെയ്തു നൽകി, അഭിഭാഷകർ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി അതിജീവിത ബാർ കൗൺസിലിന് പരാതി നൽകുകയായിരുന്നു. ഇത്തരത്തിൽ കേസിൽ പല സന്ദർഭങ്ങളിലും അഭിഭാഷകരുടെ ഇടപെടൽ ഉണ്ടായ സാഹചര്യത്തിലാണ് അഭിഭാഷകരെ പ്രതി ചേർക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. ഐ പി സി 302 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ച കുറ്റത്തിനാകും പ്രതിചേർക്കുക. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണ സമയ പരിധി നീട്ടാൻ ആവശ്യപ്പെട്ട് കൊണ്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷൻ. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നിരവധി രേഖകൾ ഉൾപ്പെടെ പരിശോധിക്കാൻ ഉണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മെയ് 31 നാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച കാലാവധി അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha