Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ദിലീപ് അറിയാതെ സായി ഒളിപ്പിച്ചതൊക്കെ സ്വാഹാ... സായ് ശങ്കറിന്റെ ഐ മാക്കിൽ തെളിവില്ല; അന്വേഷണ സംഘത്തിന് തിരിച്ചടി! ഫോറൻസിക് പരിശോധനാ ഫലം ഞെട്ടിക്കുന്നത്

14 MAY 2022 04:24 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഉടൻ കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. നേരത്തേ നാലര മണിക്കൂർ ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ കാവ്യയ്ക്ക് അറിയാമോയെന്നാകും പോലീസ് പരിശോധിക്കുക. എന്നാൽ ഇത്തവണ വീട്ടിൽ വെച്ചാണോ അതോ പോലീസ് ക്ലബിൽ വെച്ചാണോ ചോദ്യം ചെയ്യൽ നടക്കുകയെന്നാണ് ഉറ്റുനോക്കുന്നത്. 160 പ്രകാരം നോട്ടീസ് നൽകിയതിനാലാണ് വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്തത്. എന്നാൽ രണ്ടാഘട്ടത്തിൽ ഈ ആനുകൂല്യം ലഭിച്ചേക്കില്ല. കേസിൽ കാവ്യ പ്രതിയാകുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിലെ പുനഃരന്വേഷണം പുരോഗമിക്കുന്നത്.

എന്നാൽ അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്ത ഹാക്കർ സായ് ശങ്കറിന്റെ ഗാഡ്ജറ്റുകളിൽ നിന്ന് ഫോറൻസിക് പരിശോധനയിൽ യാതൊരു തെളിവുകളും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സായ് ശങ്കറിന്റെ ലാപ്ടോപ് തെളിവായേക്കില്ല. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിൽ ഏറ്റവും നിർണായകമാണ് ഹാക്കർ സായ് ശങ്കറിന്റെ ഡിജിറ്റൽ ഗാഡ്ജറ്റുകളിൽ നിന്നുള്ള തെളിവുകൾ. ഇത് ലഭിച്ചാൽ മാത്രമേ തുടരന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കുവെന്നതായിരുന്നു പോലീസ് സംഘത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സായ് ശങ്കറിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഐ മാക്കും ലാപ് ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്. എന്നാൽ പരിശോധനയിൽ ഇവയിൽ നിന്നും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.

ഫോറൻസിക് പരിശോധനയൽ കണ്ടെത്താൻ സാധിക്കാത്തതാണോ വീണ്ടെടുക്കാൻ കഴിയാത്ത വിധം വിവരങ്ങൽ നീക്കം ചെയ്തതാണോയെന്നത് വ്യക്തമല്ല. തെളിവുകൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ തന്റെ ഗാഡ്ജറ്റുകൾ തിരികെ ലഭിക്കാൻ സായ് ശങ്കർ കോടതിയെ സമീപിച്ചേക്കും. അതേസമയം ഗാഡ്ജറ്റുകളിൽ നിന്നും വിവരങ്ങൾ ലഭിക്കാത്തത് തിരിച്ചടിയല്ലെന്നും പോലീസ് നേരത്തേ പിടിച്ചെടുത്തത് തന്റെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചിരുന്ന ഗാഡ്ജറ്റുകളും ആണെന്നാണ് സായ് ശങ്കർ പ്രതികരിച്ചത്. സായിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ഐ മാക്കും രണ്ട് ഐ ഫോണും ഒരു ഐ പാഡുമാണ് അന്വേഷണ സംഘം വീട്ടിൽ നിന്നും കണ്ടെടുത്തത്. അത് താൻ സ്വകാര്യ ആവശ്യങ്ങൾ ഉപയോഗിച്ചിരുന്നതാണ്. അതിൽ യാതൊന്നും തന്നെയില്ല'. 'ഔദ്യോഗിക ആവശ്യങ്ങൾക്കായി അവ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇക്കാര്യം അന്വേഷണ സംഘത്തെ താൻ അറിയിച്ചിരുന്നു. അതിൽ ഒന്നും ഉണ്ടാകില്ലെന്ന് പോലീസിനോട് പറഞ്ഞിരുന്നു. നേരത്തേ കീഴടങ്ങുന്നതിന് മുൻപാണ് അന്വേഷണ സംഘം വീട്ടിൽ പരിശോധന നടത്തിയതും ഐമാക്കും ഫോണുമെല്ലാം പിടിച്ചെടുത്തതും'. ഞാൻ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിച്ച ഗാഡ്ജറ്റുകൾ പിടിച്ചെടുക്കേണ്ടതുണ്ട്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി എന്ന് പറയപ്പെടുന്ന ഐ മാക്ക് ആണ് റിക്കർ ചെയ്ത് എടുക്കാനുള്ളത്. ഇതിനായി അന്വേഷണ സംഘം തീവ്ര ശ്രമം നടത്തുന്നുണ്ട്. അത് കണ്ടെത്താൻ സാധിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. എന്റെ സാധനങ്ങൾ എനിക്ക് തിരിച്ച് കിട്ടണമല്ലോ?സാക്ഷികളെ കൂറുമാറ്റുന്നതിനായി നടത്തിയ ശ്രമങ്ങളുടെ തെളിവുകളൊന്നും ഗാഡ്ജറ്റുകളിൽ നിന്ന് കണ്ടെത്താനാകില്ലെന്നും' സായ് ശങ്കർ പറഞ്ഞു. ദിലീപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടത് പ്രകാരമാണ് ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്ന് നേരത്തേ സായ് ശങ്കർ വ്യക്തമാക്കിയിരുന്നു.

ഇതിനായി താൻ ഉപയോഗിച്ച ഐമാക്കും മറ്റ് ഉപകരണങ്ങളും അഭിഭാഷകരുടെ പക്കൽ ഉണ്ടെന്നാണ് ഹാക്കർ ശങ്കർ പറഞ്ഞത്. ഇത് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘവും ആരംഭിച്ചിരുന്നു. അതിനിടെ വധഗൂഢാലോചന കേസിൽ തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്ന സംഭവത്തിൽ ദിലീപിന്റെ അഭിഭാഷകരെ പ്രതിയാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഫിലിപ് ടി വർഗീസിനും സുജേഷ് മേനോനുമെതിരെ അന്വേഷണ സംഘം കേസെടുത്തേക്കും. ഇരുവരേയും ഉടൻ ചോദ്യം ചെയ്തേക്കാനാണ് സാധ്യത. ഇതോടെ നിർണായകമായ കൂടുതൽ വിവരങ്ങൾ പുറത്ത് വരാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (1 hour ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (4 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (4 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (4 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (5 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (5 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (6 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (6 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (7 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (7 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (7 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (7 hours ago)

Malayali Vartha Recommends