കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യത, തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്, മല്‍സ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോവാന്‍ പാടുള്ളതല്ല..!

സംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് അധികൃതരുടെ നിര്‍ദ്ദേശം. ഇന്ന് മുതല്‍ 16 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിര്‍ദ്ദേശം നൽകി.വരും ദിവസങ്ങളില്‍ വേലിയേറ്റം(രാവിലെ 11 മുതല്‍ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതല്‍ അര്‍ധരാത്രി വരെയും) സാധാരണയില്‍ കൂടുതലാവാന്‍ സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ തീരദേശങ്ങളില്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെയ്ക്കണം. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മല്‍സ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോവാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ അറിയിച്ചു.
വേലിയേറ്റ സമയങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളില്‍ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും സാധ്യതയുണ്ടെന്നും അതിനാൽ തീരദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മെയ് 15 ഓടേ കാലവര്‍ഷം എത്തിച്ചേരുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ പരക്കെ മഴ കിട്ടുക എന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് 27ന് കാലവർഷം തുടങ്ങാൻ സാധ്യതയന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവർഷം കേരളത്തിൽ തുടങ്ങുമെന്ന നിഗമനം.
കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും മഴ കനക്കും. വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha