പൂരപ്രേമികളെ മഴ ചതിച്ചു...! തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു, തീരുമാനം മഴ മുന്നറിയിപ്പിനെ തുടര്‍ന്ന്, ഇനി വെടിക്കെട്ട് നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക കാലാവസ്ഥ അനുകൂലമായ ശേഷം മാത്രമെന്ന് ദേവസ്വം അധികൃതരും ജില്ലാ ഭരണകൂടവും

മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. ഇന്ന് വൈകിട്ട് നടത്താനിരുന്ന വെടിക്കെട്ട് മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് മാറ്റിവയ്ച്ചത് പൂരപ്രേമികളെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമായ ശേഷം മാത്രമായിരിക്കും ഇനി വെടിക്കെട്ട് നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ദേവസ്വം അധികൃതരും ജില്ലാ ഭരണകൂടവും അറിയിച്ചു.
പൂരം നാളില്‍ പുലര്‍ച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം മാറ്റിവെച്ചത്. പിന്നീട് അടുത്ത ദിവസം നടത്താന്‍ ശ്രമിച്ചെങ്കിലും മഴ തുടര്‍ന്നതിനാല്‍ ശനിയാഴ്ചത്തേക്ക് മറ്റിവയ്ക്കുകയായിരുന്നു.അഞ്ചുദിവസം മഴക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ ആശങ്കയുണ്ടെങ്കിലും കാലാവസ്ഥ അനുകൂലമെങ്കിൽ വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം.
ഇത്തവണ റെക്കോഡ് ജനമാണ് പൂരത്തെ ആവേശത്തിലാഴ്ത്തിയത്. വലിയ രീതിയിലുള്ള ഒരുതരം കുറ്റകൃത്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും ഇത്തവണത്തതെ പൂരത്തിന്റെ പ്രത്യേകതയാണ്. സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെയുള്ള ആളുകളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിയുള്ള ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. നഗരത്തിലും പരിസരത്തും ഘടിപ്പിച്ചിരുന്ന സി.സി ടി.വി സംവിധാനവും കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സഹായിച്ചു.
https://www.facebook.com/Malayalivartha