മോന്സന് മാവുങ്കലുമായി നടന്‍ മോഹന്‍ലാലിന് എന്ത് ബന്ധം? മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചിയിലെ മ്യൂസിയം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ഇ. ഡി. ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ മോഹന്‍ലാലിന് നിര്‍ദ്ദേശം

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചിയിലെ മ്യൂസിയം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. അടുത്തയാഴ്ച കൊച്ചി മേഖലാ ഓഫീസില്‍ നേരിട്ട് ഹാജരായി വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം.
ഏതുസാഹചര്യത്തിലാണ് മ്യൂസിയം സന്ദര്‍ശിച്ചത്, ആരാണ് കൊണ്ടുപോയത് എന്നതടക്കമുള്ള വിവരങ്ങളാണ് മോഹന്‍ലാലില്‍ നിന്ന് തേടുന്നത്. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി പരിശോധനകള്‍ നടത്തിവരികയാണ് . ഇതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐജി ലക്ഷ്മണയോട് ഈ മാസം 18ന് ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിട്ടുണ്ടെന്ന് ഇ ഡി ക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ കൊണ്ടുവന്നതെന്നാണ് മൊഴിയില്‍ പറഞ്ഞിരുന്നത്.മോന്‍സണ്‍ കേസില്‍ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.
ഐജിക്ക് മോന്‍സണുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പൊലീസ് ക്ലബ്ബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തിയിരുന്നു.
മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ നവംബര്‍ 10 നാണ് ഐജി ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തത്.
ലക്ഷ്മണയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് കാണിച്ച് നേരത്തെ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി പുനഃപരിശോധിക്കാനായി സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. ഐജി സസ്‌പെന്‍ഷനിലായി കേവലം രണ്ട് മാസം തികയും മുന്‍പേ ആയിരുന്നു ഈ തിരക്കിട്ട നീക്കം.
കേസില്‍ ഐജി ലക്ഷ്മണയെ ഇതുവരെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടില്ല. നേരത്തെ മോണ്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം വ്യക്തമാക്കുന്ന ഇവരുടെ ചിത്രങ്ങള്‍ പലതും പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ െ്രെകം ബ്രാഞ്ച് ലക്ഷ്മണയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മോന്‍സന് എതിരെ ആലപ്പുഴ എസ്പി നടത്തിയ അന്വേഷണത്തിലും ഐജി ലക്ഷ്മണ ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും വകുപ്പുതല അന്വേഷണം നടന്നിരുന്നു.
https://www.facebook.com/Malayalivartha