വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് ഇന്ത്യയിലെ യുഎഇ എംബസിക്ക് അപേക്ഷ നൽകി

പുതുമുഖനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് ഇന്ത്യയിലെ യുഎഇ എംബസിക്ക് അപേക്ഷ നൽകി. നാലു ദിവസം കഴിഞ്ഞാൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ വരും. അതിന് മുമ്പ് അറസ്റ്റ് ഉറപ്പിക്കാനാണ് നീക്കം. വിജയ് ബാബു ദുബായിലുണ്ടെന്നാണ് കേരളാ പൊലീസിന്റെ നിഗമനം.
വിജയ് ബാബുവിന്റെ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് ഇഇയാൾക്കായി നേരത്തെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. ഇതോടെയാണ് അന്വേഷസംഘത്തിന്റെ പുതിയനീക്കം. എംബസി നിർദ്ദേശം ഇന്റർപോളിന് ലഭിച്ചാൽ പ്രതിക്കെതിരേ റെഡ് കോർണർ നോട്ടീസ് ഇറക്കാനാകും. കഴിഞ്ഞ ആഴ്ച തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള കോടി വാറണ്ട് ദുബായ് പൊലീസിന് നൽകിയിരുന്നു.
https://www.facebook.com/Malayalivartha