സംസ്ഥാനത്ത് പെരുമഴ.... ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇന്നും തുടരുന്നു.... അണക്കെട്ടുകളില്‍ നീരൊഴുക്ക് വര്‍ദ്ധിക്കുന്നു.... ഇന്ന് ആറു ജില്ലകളിലും നാളെ ഏഴു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്, മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു, ഇടവപ്പാതി നേരത്തെ എത്തുമെന്ന് മുന്നറിയിപ്പ്, അതീവ ജാഗ്രതയില്‍ കേരളം

സംസ്ഥാനത്ത് പെരുമഴ.... ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇന്നും തുടരുന്നു.... അണക്കെട്ടുകളില്‍ നീരൊഴുക്ക് വര്‍ദ്ധിക്കുന്നു.... മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗത്തിലാണ് തീരുമാനമെടുത്തത്. പ്രശ്‌ന സാധ്യതാ സ്ഥലങ്ങളില്‍ പ്രത്യേക അലര്‍ട്ട് സംവിധാനം ഉണ്ടാക്കണം.
വെള്ളം കയറുന്ന സ്ഥലത്ത് നിന്ന് പമ്പ് ചെയ്തു വെള്ളം കളയാനുള്ള സംവിധാനം സജ്ജമാക്കണം. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം. വേണ്ടിവന്നാല്‍ ക്യാന്പ് ആരംഭിക്കണം. ഇവിടങ്ങളില്‍ ഭക്ഷണം, കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
വീണ്ടും മഹാപ്രളയം എത്തുമോ ആശങ്കയുടെ സൂചന നല്‍കി ഇന്നലെ വൈകുന്നേരം മുതല്‍ തോരാ മഴ പെയ്യുകയാണ്. എല്ലാ അണക്കെട്ടുകളും നിറയാനുള്ള സാധ്യതയാണ് പെരുമഴ നല്‍കുന്നത്. ഇടവപ്പാതിയും നേരത്തെ എത്തുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് കേരളം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചു. അറബിക്കടലില്‍നിന്ന് ലക്ഷദ്വീപ് കടന്നുവരുന്ന ശക്തമായ കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷച്ചുഴിയുമാണ് കേരളത്തിലെ അതിശക്ത മഴയ്ക്കു കാരണം.
എടവപ്പാതി 27-ന് സംസ്ഥാനത്തെത്തുമെന്നാണ് പ്രവചനം. മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലയോരമേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ .
ഞായറാഴ്ച ആറു ജില്ലകളിലും തിങ്കളാഴ്ച ഏഴു ജില്ലകളിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്ന അഞ്ച് ജില്ലകള്‍ മഞ്ഞജാഗ്രതയിലാണ്. മലയോര മേഖലയില്‍ ചുവപ്പ് ജാഗ്രതയ്ക്കു സമാനമായ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.
അതേസമയം 18 വരെ കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം. ശക്തമായ കാറ്റിനും ഉയര്‍ന്ന വേലിയേറ്റത്തിനും സാധ്യതയുള്ളതിനാല്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തം വിലക്കി.
അതേസമയം പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളില്‍ യാതൊരു കാരണവശാലും ഇറങ്ങാന്‍ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട സാധ്യത കൂടുതലാണ്.കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാന്‍ തയാറാവണം
കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുണ്ട്. ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോള്‍ റൂം നമ്പറില്‍ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നവര്‍ വെള്ളക്കെട്ടുകളില്‍ വൈദ്യുതി ലൈനുകള്‍ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.ശബരിമലയിലെ മസാപൂജക്കായി ദര്‍ശനത്തിന് എത്തുന്നവര്‍ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം ദര്‍ശനത്തിന് എത്തുന്നത്. രാത്രി യാത്രകളും ജലശയങ്ങളില്‍ ഇറങ്ങുന്നതും ഒഴിവാക്കണം.
മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നത് വരെ ഒഴിവാക്കുക.വിനോദ സഞ്ചാരികള്‍ രാത്രി യാത്രകള്‍ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
" fr
https://www.facebook.com/Malayalivartha