ഒറ്റമൂലി രഹസ്യം തേടി തട്ടിക്കൊണ്ടുവന്ന പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ഫൊറന്‍സിക് പരിശോധനയില്‍ ലഭ്യമായത് നിര്‍ണായകമായ തെളിവുകള്‍....

ഒറ്റമൂലി രഹസ്യം തേടി തട്ടിക്കൊണ്ടുവന്ന പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ഫൊറന്‍സിക് പരിശോധനയില്‍ ലഭ്യമായത് നിര്‍ണായകമായ തെളിവുകള്‍..... വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ച നിലമ്പൂര്‍ മുക്കണ്ടയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണു തെളിവുകള്‍ ലഭ്യമായത്.
കൊലപാതകത്തിനു ശേഷം മൃതദേഹം പുഴയില്‍ തള്ളാനായി കൊണ്ടുപോയ കാറിലും സംഘം പരിശോധന നടത്തി. രക്തക്കറ, മുടി ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചതായി ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ . ഇതു തൃശൂരിലെ ലാബിലെത്തിച്ചു പരിശോധിക്കും. അന്വേഷണത്തിനു സഹായകരമാകുന്ന നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫൊറന്‍സിക് സംഘം.ലഭിച്ച തെളിവുകള്‍ കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റേതു തന്നെയാണോ എന്ന് സാംപിള്‍ പരിശോധനയില്‍ വ്യക്തമാകും.
തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാണു ലാബിലേക്കു കൈമാറുക. പരിശോധനാഫലം അധികം വൈകാതെ ലഭ്യമാകും. മൃതശരീരത്തിന്റെ ഭാഗങ്ങള്‍ ലഭിക്കാത്തതിനാല്‍ ഫൊറന്‍സിക് പരിശോധനാഫലം അന്വേഷണത്തില്‍ നിര്‍ണായകമായേക്കും.
വൈദ്യനെ ഒളിവില്‍ താമസിപ്പിച്ചിരുന്ന മുഖ്യപ്രതി ഷൈബിന്റെ വീട്ടില്‍ രണ്ടു ദിവസമായി ഫൊറന്‍സിക് സംഘം നടത്തിയ പരിശോധന ഇന്നലെ അവസാനിച്ചു. ഷാബാ ഷരീഫിനെ താമസിപ്പിച്ചിരുന്ന ശുചിമുറിയില്‍ നിന്ന് ഇളക്കിമാറ്റിയ ടൈല്‍, സിമന്റ്, മണ്ണ് എന്നിവ സംഘം പരിശോധിച്ചിരുന്നു. ശുചിമുറിയില്‍നിന്ന് പുറത്തേക്കുള്ള പൈപ്പില്‍നിന്നു രക്തക്കറ കണ്ടെത്തി.
മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറില്‍നിന്നു ലഭിച്ച തലമുടി നിര്‍ണായക തെളിവാകും.കൊലപാതകം നടത്തിയ വീട്ടിലെത്തിയ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് അന്വേഷണ പുരോഗതി വിലയിരുത്തി. ഒന്നാം പ്രതി ഷൈബിന്‍, പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍, നടുത്തൊടിക നിഷാദ് എന്നിവര്‍ റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha