നടിയും മോഡലുമായ ഷഹനയുടെ മരണം നായികയായി അഭിനയിച്ച 'ലോക്ഡൗണ്‍' എന്ന സിനിമ പ്രദര്‍ശനത്തിനെത്താനിരിക്കെ... സംവിധായകന്‍ വിളിച്ച് അഭിനന്ദിച്ചതായും ചിത്രം പുറത്തിറങ്ങുന്നതോടെ തലവരമാറുമെന്നും മലയാള സിനിമയിലെ പ്രഗല്ഭരുടെ ക്ഷണവുമുണ്ടായതായി സഹോദരി സൂചിപ്പിച്ചിരുന്നെന്ന് സങ്കടത്തോടെ ഷഹനയുടെ സഹോദരന്‍

നടിയും മോഡലുമായ ഷഹനയുടെ മരണം നായികയായി അഭിനയിച്ച 'ലോക്ഡൗണ്‍' എന്ന സിനിമ പ്രദര്‍ശനത്തിനെത്താനിരിക്കെ... സംവിധായകന്‍ വിളിച്ച് അഭിനന്ദിച്ചതായും ചിത്രം പുറത്തിറങ്ങുന്നതോടെ തലവരമാറുമെന്നും മലയാള സിനിമയിലെ പ്രഗല്ഭരുടെ ക്ഷണവുമുണ്ടായതായി സഹോദരി സൂചിപ്പിച്ചിരുന്നെന്ന് സങ്കടത്തോടെ ഷഹനയുടെ സഹോദരന്‍
ജോളി ബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ലോക്ഡൗണില്‍ മുന്നയുടെ നായികയായിട്ടാണ് ഷഹന സിനിമയിലേക്ക് കടന്നത്. കന്നഡ, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ മേയ് അവസാനം സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് കോഴിക്കോട്ടെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മേയ് 11-ന് സഹോദരന്‍ ബിലാലിനെ ഫോണില്‍ വിളിച്ച് സിനിമ പ്രദര്‍ശനത്തിനെത്താറായെന്ന് ഷഹന അറിയിച്ചിരുന്നു. മോഡലായും പരസ്യചിത്രങ്ങളില്‍ അഭിനയിച്ചും പ്രേക്ഷകര്‍ തിരിച്ചറിഞ്ഞുവന്ന ഘട്ടത്തിലാണ് ഷഹനയുടെ വേര്‍പാട്. ഷഹന ആത്മഹത്യ ചെയ്യുമെന്ന് കുടംബം കരുതുന്നതേയില്ല. വെള്ളിയാഴ്ച രാത്രി നന്നേ വൈകിയെത്തിച്ച മൃതദേഹം കുളപ്പുറം മുഴക്കോം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ബന്ധുവായ ഷാഹിദയുടെ ചെമ്പ്രകാനത്തെ വീട്ടിലാണ് ഷഹനയുടെ മാതാവും സഹോദരങ്ങളുമുള്ളത്. വലിയപൊയില്‍ ഉച്ചിത്തിടിലില്‍ അടുത്തിടെ ചെറിയൊരു വീട് പണിതിട്ടുണ്ട്.
ആരെങ്കിലും ആത്മഹത്യചെയ്ത വിവരമറിഞ്ഞാല്‍ അതിനെതിരേ പ്രതികരിക്കുന്നവളാണ് എന്റെ മോള്. അവളിത് ചെയ്യില്ല. അവന്‍ കൊന്നതാ... ഏങ്ങലടയ്ക്കാനാകാതെ വല്യുമ്മ നബീസയും മാതാവ് ഉമൈബയും സഹോദരങ്ങളും ഒരേസ്വരത്തില്‍ പറയുകയാണ്. മകളുടെ ദുരൂഹമരണം ശരിയായരീതിയില്‍ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെടുകയാണ്.
ചട്ടഞ്ചാലിലാണ് പിതാവ് അല്‍ത്താഫും മാതാവ് ഉമൈബയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ഗവ. യു.പി. സ്‌കൂള്‍ ബണ്ടിച്ചാലിലായിരുന്നു ഏഴാം ക്ലാസുവരെ ഷഹനയുടെ പഠനം. 10 വരെ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറിയിലും. കൊമേഴ്‌സില്‍ പ്ലസ് ടു പഠനം കുണിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. പിന്നീട് ഒരുവര്‍ഷം ഫാഷന്‍ ഡിസൈനിങ്ങിലും പരിശീലനം നേടി. 2021 ഡിസംബറിലാണ് സജ്ജാദും ഷഹനയും വിവാഹിതരായത്. വിവാഹശേഷം ജനുവരിയില്‍ ഒറ്റത്തവണ മാത്രമാണ് ചട്ടഞ്ചാലിലെ വീട്ടിലെത്തിയത്. പിന്നീട് വീട്ടിലേക്ക് വരുന്നതും വീട്ടുകാരെ ഫോണ്‍വിളിക്കുന്നതും സജ്ജാദ് തടസ്സപ്പെടുത്തിയതായി സഹോദരന്‍ ബിലാല്‍ പറഞ്ഞു.
അതേസമയം നടിയും മോഡലുമായ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനി ഷഹനയുടെ മരണം തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സൂചനയെന്ന് പോലീസ്. ഡോക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിഗമനം. എന്നാല്‍, മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാവാന്‍ വിശദമായ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് പോലീസ് .
ഭര്‍ത്താവ് സജ്ജാദ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ജനലില്‍ കയറുകെട്ടി തൂങ്ങിമരിച്ചതാണെന്നാണ് സജ്ജാദ് പോലീസിനോടു പറഞ്ഞത്. ബഹളംകേട്ട് വ്യാഴാഴ്ച രാത്രി ആളുകളെത്തിയപ്പോള്‍ ഷഹന, സജ്ജാദിന്റെ മടിയില്‍ ബോധമറ്റ് കിടക്കുകയായിരുന്നു.
ആശുപത്രിയിലെത്തും മുമ്പ് മരിക്കുകയും ചെയ്തു. ഷഹനയെ മര്‍ദിച്ചിരുന്നതായി സജ്ജാദ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവദിവസം രാത്രി അവിടെനിന്ന് ബഹളമുണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തി അറസ്റ്റ് ചെയ്ത സജ്ജാദിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി 28-വരെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ സ്ഥിരമായി എം.ഡി.എം.എ. ഉപയോഗിക്കുന്നയാളായിരുന്നെന്നും സംഭവദിവസവും ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നെന്നും പോലീസ് .
" f
https://www.facebook.com/Malayalivartha