വീട്ടിലെത്താനുള്ള തിടുക്കത്തില്‍ സമ്മാനം വാങ്ങാന്‍ നിന്നില്ല! അമേയ മരണത്തിന് കീഴങ്ങിയത് വിജയമധുരം നുണയാതെ.. കണ്ണീര്‍കടലായി കലോത്സവവേദി!

ആഘോഷതിമിര്‍പ്പിനിടെ അപ്രതീക്ഷിതമായാണ് അമേയ പ്രകാശിന്റെ മരണവാര്‍ത്ത കലോലത്സവേദിയെ തേടിയെത്തിയത്. അതുവരെ ആരവങ്ങളും ആര്‍പ്പുവിളികളും ഉയര്‍ന്നിരുന്ന ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ കലോത്സവവേദി പിന്നീട് കണ്ണീരില്‍ കുതിര്‍ന്നു.
കലോത്സവത്തില്‍ ഒപ്പനയിലും മാര്‍ഗംകളിയിലും വിജയിച്ചതിന്റെ മധുരം നുണയാന്‍ പോലും അമേയ കാത്തുനിന്നില്ല. കിട്ടിയ സമ്മാനങ്ങള്‍ പോലും ഏറ്റുവാങ്ങാതെയാണ് അമേയ മരണത്തിന് കീഴടങ്ങിയത്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കലോത്സവത്തില്‍ അമേയ ഉള്‍പ്പെട്ട പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം ഒപ്പനയില്‍ ഒന്നാം സ്ഥാനവും മാര്‍ഗം കളിയില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു.
കലോത്സവ സമാപനം അര്‍ധരാത്രിയിലേക്ക് നീണ്ടപ്പോള്‍ സമ്മാന വിതരണച്ചടങ്ങ് വൈകുമെന്ന് അറിഞ്ഞു. അങ്ങനെയാണ് സമ്മാനം പിന്നീട് വാങ്ങാമെന്ന് കരുതി അമേയ ഉള്‍പ്പെടെയുള്ള 8 അംഗ സംഘം യാത്ര തിരിച്ചത്. എന്നാല്‍ ആ യാത്ര അമേയയുടെ സ്വപ്‌നങ്ങള്‍ നശിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. വാഹനമിടിച്ച് അമേയ മരണപ്പെട്ടു എന്ന വാര്‍ത്ത സര്‍വകലാശാലയെ ഞെട്ടിച്ചു. തുടര്‍ന്ന് സമാപന സമ്മേളനവും സമ്മാന വിതരണവും മാറ്റിവച്ചു.
ഇതിന് പിന്നാലെ മൃതദേഹ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ കാലടി കേന്ദ്രത്തിലെ വിദ്യാര്‍ഥികളും അനുഗമിച്ചിരുന്നു.
കലോത്സവം കഴിഞ്ഞ് മടങ്ങിയ സംഘത്തിലെ വിദ്യാര്‍ഥിയാണ് അമേയ. റോഡ് കുറുകെ കടക്കുന്നതിനിടെ പാഞ്ഞെത്തിയ മിനിലോറിയിടിച്ചാണ് 20കാരി മരിച്ചത്. കോഴിക്കോട് വടകര കസ്റ്റംസ് റോഡ് താഴെപാണ്ടിപ്പറമ്പത്ത് പ്രകാശന്റെ മകളാണ് അമേയ. സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തിലെ സംസ്‌കൃതം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. അതേസമയം അപകട സമയത്ത് അമേയക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയായ പയ്യന്നൂര്‍ ജാനകിനിലയം ശ്രീഹരിക്കും പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 12.05 ന് ദേശീയപാതയില്‍ അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം എസ്ബിഐക്ക് മുന്നിലായിരുന്നു ദാരുണ സംഭവം ഉണ്ടായത്.
എട്ടു പേരില്‍ ആറു പേരും സീബ്ര വരയിലൂടെ റോഡ് കുറുകെ കടന്നിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് അമേയയും സുഹൃത്തും വന്നത്. അതിനിടെയാണ് തൃശൂര്‍ ഭാഗത്തു നിന്ന് അങ്കമാലിയിലേക്കു വരികയായിരുന്ന മിനി ലോറി ഇവരെ ഇടിച്ചുവീഴ്ത്തിയത്.
അമേയ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മിനിലോറി ഇടിച്ചപ്പോള്‍ റോഡിലേക്ക് തെറിച്ചുവീണ അമേയയുടെ ശരീരത്തിലൂടെ പിന്നാലെ പാഞ്ഞെത്തിയ കാര്‍ കയറിയിറങ്ങുകയും ചെയ്തു. ഇതാണ് സംഭവസ്ഥലത്തുതന്നെ മരിക്കാനിടയാക്കിയത്. എന്നാല്‍ ലോറിയും കാറും നിര്‍ത്താതെ പോയി എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ കൂട്ടുകാരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമികചികിത്സ നല്‍കി വിട്ടയച്ചു.
കലോത്സവവേദിയിലെ വിജയമധുരം ആസ്വദിക്കുംമുമ്പേയാണ് അമേയ വിടവാങ്ങിയത്. ദാരുണ സംഭവം നടക്കുമ്പോഴും സര്‍വകലാശാലയിലെ വിജയാഘോഷത്തിന് തിരശ്ശീല വീണിരുന്നില്ല.
എന്നാല്‍ അമേയ നമ്മെ വിട്ടുപോയെന്നുള്ള അനൗണ്‍സ്‌മെന്റ് വന്നതോടെ സന്തോഷത്താല്‍ ആടിപാടി നടന്നിരുന്ന കുട്ടികളും ആധ്യാപകരും നിശബ്ദരായി. പിന്നീട് സങ്കടക്കടലായി മാറി ആ വേദി. സമാപന സമ്മേളനവും സമ്മാന വിതരണച്ചടങ്ങുകളും എല്ലാം മാറ്റിവച്ചു.
കലോത്സവത്തില്‍ ഒപ്പനയില്‍ ഒന്നാംസ്ഥാനവും മാര്‍ഗംകളിയില്‍ രണ്ടാംസ്ഥാനവും അമേയ അടങ്ങുന്ന സംഘം കരസ്ഥമാക്കിയിരുന്നു.
https://www.facebook.com/Malayalivartha