കേരളത്തെ വിഴുങ്ങാൻ ഈ വര്‍ഷവും മിന്നല്‍ പ്രളയം, കാലവര്‍ഷപെയ്ത്ത് അടിമുടി മാറി, അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്ഫോടനം മിന്നല്‍ പ്രളയത്തിന് കരണമാകും, കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ കണ്ടെത്തല്‍ സംസ്ഥാനത്തെ ഭീതിയിലാക്കുന്നു

സംസ്ഥാനം കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രളയ ഭീതി നേരിടുകയാണ്.എന്നാണ് ഇതിനൊരു അന്ത്യം കുറിക്കുക എന്നതിന് വ്യക്തമായൊരു ഉത്തരം ഇനിയും കിട്ടിയിട്ടില്ല. അതിനാൽ ഓരോ മഴക്കാലവും വരുമ്പോൾ മലലാളികൾക്കിന്നും നെഞ്ചിൽ തീയാണ്. 2008ലെ മഹാപ്രളയമൊന്നും ഒരു മലയാളിയും മറക്കാറായിട്ടില്ല.
അതുണ്ടാക്കിയ ഭീതിയും ദുരന്തവും മുന്നോട്ടുള്ള വർഷങ്ങളിലും ആവർത്തിക്കപ്പെട്ടു. 2022ൽ എങ്കിലും ഇതിൽ നേരിയ ആശ്വാസം പ്രതിക്ഷിക്കാമോ...എന്നു ചോദിച്ചാൽ ഇല്ലെന്നാണ് കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ കണ്ടെത്തല്‍. കാലാവസ്ഥ പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.
സംസ്ഥാനത്തെ കാലവര്‍ഷപെയ്ത്ത് അടിമുടി മാറിയെന്നാണ് കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ പഠന റിപ്പോര്‍ട്ട്. വിദേശ സര്‍വകലാശാലകളിലെ അധ്യാപരകടക്കം സഹകരിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.രണ്ട് മണിക്കൂറിനുള്ളില്‍ 20 സെന്‍റി മീറ്റര്‍ വരെ മഴ പെയ്യാം.
അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്ഫോടനം സൃഷ്ടിക്കുക മിന്നല്‍ പ്രളയത്തിന് കരണമാകും .ഇതിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങള്‍. 1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. ശാസ്ത്ര സംഘത്തിന്‍റെ കണ്ടെത്തല്‍ നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. അറബിക്കടലിന്‍റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നില്‍. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
അതേസമയം സംസ്ഥാനത്ത് മഴ കനക്കുകയാണ്.മലയോര തീരദേശ മേഖലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് രണ്ട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി,എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
തീരദേശ മേഖലകളില്‍ കൂടുതല്‍ മഴ കിട്ടിയേക്കും. എല്ലാ ജില്ലകളിലും കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. 24 മണിക്കൂറും പ്രത്യേക കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും.അടിയന്തിര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണമെന്ന് പൊലീസിനും പ്രത്യേക നിര്‍ദേശമുണ്ട്.
അറബിക്കടലിലും,ബംഗാള്‍ ഉള്‍ക്കടലിലും ശക്തിപ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയുമാണ് സംസ്ഥാനത്ത് മഴ കനക്കാനുള്ള കാരണം. ഇടവപ്പാതിയും നേരത്തെ എത്തുമെന്നാണ് മുന്നറയിപ്പ്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് കേരളം. എടവപ്പാതി 27-ന് സംസ്ഥാനത്തെത്തുമെന്നാണ് പ്രവചനം.
മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലയോരമേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും. തീര്‍ത്ഥാടകര്‍ രാത്രിയാത്രകളും ജലാശയങ്ങളില്‍ ഇറങ്ങുന്നതും ഒഴിവാക്കണം. സംസ്ഥാന കണ്‍ട്രോള്‍ റൂമികളിലേക്ക് 1077 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ ബന്ധപ്പെടാം.
https://www.facebook.com/Malayalivartha