ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണ സംഘം

ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണ സംഘം.
ഒളിവില്‍ പോയ നാല് എസ്ഡിപിഐ- പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികള്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മണ്ണഞ്ചേരി സ്വദേശികളായ ഹാരിസ്, അജ്മല്‍, ഷിഹാബ്, സെയ്ഫുദ്ദീന്‍ സാലി എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. കൊലപാതക ഗൂഢാലോചനയിലും, ആസൂത്രണത്തിലും പങ്കെടുത്തവരാണ് ഈ നാല് പേരും.
സംഭവ ശേഷം ഒളിവില്‍ പോയ ഇവര്‍ക്കായി ഊര്‍ജ്ജിത അന്വേഷണമാണ് പോലീസ് നടത്തിയിരുന്നത്. എന്നാല്‍ ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.
കേസില്‍ ഇതുവരെ 12 എസ്ഡിപിഐ- പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികളാണ് അറസ്റ്റിലായിട്ടുള്ളത്. ഗൂഢാലോചന നടത്തിയവരും, പ്രതികള്‍ക്ക് സഹായം നല്‍കിയവരുമുള്‍പ്പെടെ 25 പേര്‍ കേസിലെ പ്രതികളില്‍ ഉള്‍്പ്പെടുന്നു.
കഴിഞ്ഞ ഡിസംബര്‍ 19നാണ് രണ്‍ജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ- പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha