ഒടിടി കമ്പനി ചതിച്ചു; സങ്കടം സഹിക്കാനാവാതെ കാണാമറയത്തിരുന്ന് വിജയ് ബാബു വാവിട്ട് കരഞ്ഞു; സങ്കടം സഹിക്കാനാകാതെ അമ്മ എത്തി; നടന് നല്ലകാലം തന്നെ..

വിജയ് ബാബുവിന് വീണ്ടും പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് അമ്മ എന്ന താര സംഘടന. പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവുമായുള്ള കരാറില്‍ നിന്ന് പ്രമുഖ ഒടിടി കമ്പനി പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ബാബുവിന് ആശ്വാസവാക്കുകളുമായി അമ്മ രംഗത്ത് വന്നത്.
ഒരു വെബ്‌സീരീസുമായി ബന്ധപ്പെട്ട് 50 കോടിയുടെ കരാറാണ് വിജയുമായി കമ്പനിക്ക് ഉണ്ടായിരുന്നത്. ഇതില്‍ നിന്നാണ് കമ്പനി പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. യുവനടിയുടെ പരാതിയെ തുടര്‍ന്ന് വിജയ് ഒളിവില്‍ പോയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനിയുമായുണ്ടായിരുന്ന കരാറുകള്‍ റദ്ദാക്കുമെന്ന് പലരും അറിയിച്ചിരുന്നു. അതിനിടെ വിജയ് ബാബുവിനെതിരെ കേരളാപോലീസും ഇന്റര്‍ പോളും നടപടി ശക്തമാക്കുകയും ചെയ്തു.
ഇതോടെയാണ് ഒടിടി കമ്പനി കരാറില്‍ നിന്ന് പിന്മാറിയത്. ഇതോടെ താരസംഘടനയായ 'അമ്മ' ഈ കരാര്‍ ഏറ്റെടുക്കാന്‍ നീക്കം നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ് ബാബുവിന് എതിരെയുള്ള കേസിന്റെ വിശദാംശങ്ങള്‍ കൊച്ചി സിറ്റി പൊലീസിനോട് അന്വേഷിച്ചിട്ടുണ്ട്. അവരും കരാറില്‍ നിന്ന് പിന്മാറിയാല്‍ വിജയ് ബാബുവിന് വലിയ നഷ്ടമാണ് ഉണ്ടാകുക.
അതേസമയം അമ്മ സംഘടന വീണ്ടും വിജയ് ബാബുവിന് വേണ്ടി രംഗത്ത് വരുന്നത് കൂടുതല്‍ രോഷത്തിന് വഴിയൊരുക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി അമ്മ സംഘടനയില്‍ വിജയ്ബാബുവിന്റെ പേരില്‍ അടി നടക്കുകയാണ്. നടന്റെ പേരില്‍ ഇത്രയും വലിയൊരു ആരോപണം ഉയര്‍ന്നിട്ടും അമ്മ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല എന്നത് പലരേയും ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി നടിമാര്‍ അമ്മയുടെ പദവികളില്‍ നിന്ന് രാജിവെച്ചിരുന്നു. ഇത്തരം ആഭ്യന്തര പ്രശ്‌നങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് വീണ്ടും നടനെ പിന്തുണച്ചും ആശ്വാസ വാക്കുകള്‍ നല്‍കിയും അമ്മ കൂടെ നില്‍ക്കുന്നത്.
അതേസമയം, വിജയ് ബാബു ജോര്‍ജിയയില്‍ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇപ്പോള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം. ഇതിനായി അയല്‍ രാജ്യമായ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ടെന്നാണ് വിവരം. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസി ഇല്ലാത്ത സാഹചര്യത്തിലാണ് അര്‍മേനിയയിലെ എംബസിയുമായി വിദേശകാര്യ വകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്.
കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ. ഇതാണ് വിജയ്ബാബുവിന് രക്ഷയായിരിക്കുന്നത്. അദ്ദേഹത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും കരാറില്ലാത്തതിനാല്‍ ജോര്‍ജിയയിലെ അധികാരികളില്‍ നിന്ന് കേരളാപോലീസിന് വിവരങ്ങളൊന്നും ലഭിക്കില്ല.
അതേസമയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ വിസകളെല്ലാം ഉടന്‍ റദ്ദാവും. ഈ സാഹചര്യം മുതലെടുത്ത് വിജയ് ബാബുവിനെ പൂട്ടാനാണ് പോലീസ് ശ്രമിക്കുന്നത്. മെയ് 24നുള്ളില്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത്‌വകകള്‍ കണ്ടുകെട്ടാന്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നടന്‍ കീഴടങ്ങുമോ ഇല്ലയോ എന്നുള്ളത് ഇനി കണ്ടറിയേണ്ടിയിരിക്കുന്നു..
https://www.facebook.com/Malayalivartha