പൊങ്ങണമെങ്കില്‍... ഗുരുതരമായ പരാതിയുമായി വിജയ് ബാബുവിന്റെ ബന്ധുക്കള്‍; വിജയ്ബാബുവിനെ കുടുക്കിയതു മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലോബി; സിനിമ രംഗത്തു വലിയ സ്വാധീനമുള്ള നടനു വിജയ്ബാബുവിനോടു വ്യക്തിവിരോധം

പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു ജോര്‍ജിയയില്‍ എവിടെ ഉണ്ടെന്നറിയാതെ പോലീസ് വല്ലാത്തൊരവസ്ഥയിലാണ്. മുന്‍കൂര്‍ ജാമ്യം ലഭിക്കാതെ നാട്ടിലേക്കില്ലെന്ന സ്ഥിതിയിലാണ് വിജയ് ബാബുവും. അതിനിടെ വിജയ്ബാബുവിനെ കുടുക്കിയതു മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലോബിയാണെന്ന് വിജയ് ബാബുവിന്റെ ബന്ധുക്കള്‍ പരാതി നല്‍കി.
ഈ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി. നടീനടന്മാരുടെ സംഘടനയായ അമ്മയുടെ ഭരണസമിതിയില്‍ വിജയ്ബാബു എത്തിയതിനു ശേഷം മലയാള സിനിമ രംഗത്തു വലിയ സ്വാധീനമുള്ള നടനു വിജയ്ബാബുവിനോടു വ്യക്തിവിരോധമുണ്ടെന്ന ആരോപണമാണു പ്രതിയുടെ ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ പീഡനക്കേസ് പരാതിയില്‍ സിനിമാരംഗത്തെ ലോബിക്കുള്ള പങ്കിനെപ്പറ്റി വ്യക്തമായ തെളിവോ മൊഴിയോ നല്‍കാന്‍ വിജയ്ബാബുവിനോ ബന്ധുക്കള്‍ക്കോ കഴിഞ്ഞിട്ടില്ല. അതോടെ ഈ കേസിന്റെ നിലനില്‍പ് സംശയമാണ്.
അതേസമയം ബലാത്സംഗക്കേസില്‍ പ്രതിയായതിന് പിന്നാലെ വിദേശത്തേക്ക് കടന്ന നടന്‍ വിജയ് ബാബു ജോര്‍ജിയയില്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ ശ്രമം തുടരുന്നു. ജോര്‍ജിയയിലെ ഇന്ത്യന്‍ എംബിസി മുഖേന അവിടുത്തെ വിമാനത്താവളങ്ങള്‍ക്കും അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട് റദ്ദാക്കിയെന്നും വീണ്ടും യാത്രയ്ക്കായി എത്തിയാല്‍ അറിയിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജോര്‍ജിയയില്‍ നിന്ന് മറ്റെവിടേക്കെങ്കിലും പോകുന്നത് തടയാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി പൊലീസിന്റെ ഈ നീക്കം. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
നേരത്തെ മെയ് 19ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ മുന്‍പാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവില്‍ തുടരുകയായിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചു ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്.
അതേസമയം വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച മാത്രമേ ഇനി പരിഗണിക്കുകയുള്ളു. കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ.ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
വിജയ്ബാബു ഇപ്പോള്‍ പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോര്‍ജിയയിലുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ കണ്ടെത്താന്‍ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസിയില്ലാത്ത സാഹചര്യത്തിലാണ് അയല്‍രാജ്യമായ അര്‍മേനിയയിലെ എംബസിയുമായി വിദേശകാര്യവകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്.
പാസ്‌പോര്‍ട്ട് റദ്ദാക്കി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുന്നതോടെ പ്രതി വിജയ്ബാബുവിനു കീഴടങ്ങേണ്ടിവരുമെന്നാണു സിറ്റി പൊലീസിന്റെ പ്രതീക്ഷ. 24നുള്ളില്‍ കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
ഒരു വെബ്‌സീരീസിനു വേണ്ടി വിജയ്ബാബുവുമായി 50 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടിരുന്ന ഒടിടി കമ്പനി പിന്മാറി. മലയാള നടീനടന്മാരുടെ സംഘടനയായ 'അമ്മ' ഈ കരാര്‍ ഏറ്റെടുക്കാന്‍ നീക്കം നടത്തിയിട്ടുണ്ട്. മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ് ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങള്‍ കൊച്ചി സിറ്റി പൊലീസിനോടു തിരക്കിയിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha