ചിറയിന്‍കീഴിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ റോഡു നിര്‍മ്മാണത്തിനിടയില്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഓടയുടെ നിര്‍മ്മാണം പ്രദേശവാസികള്‍ക്ക് മരണക്കെണിയാകുന്നു.....

ചിറയിന്‍കീഴിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ റോഡു നിര്‍മ്മാണത്തിനിടയില്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഓടയുടെ നിര്‍മ്മാണം പ്രദേശവാസികള്‍ക്ക് മരണക്കെണിയാകുന്നു.....
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മുണ്ടുതുറസൊസൈറ്റി റോഡില്‍ മാസങ്ങള്‍ക്കു മുമ്പായി നിര്‍മാണം ആരംഭിച്ച് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന ഓടയുടെ നിര്‍മാണം പ്രദേശവാസികള്‍ക്കു വളരെയേറെ ബുദ്ധിമുട്ടാണുണ്ടാക്കുന്ന്ത്. ഓട മൂടുന്നതിനായി നിര്‍മിച്ച കോണ്‍ക്രീറ്റു സ്ലാബുകള്‍ പാതയോരത്തു നിര്‍മാണസമയത്തു ഒന്നിനുമുകളില്‍ ഒന്നായി അലക്ഷ്യമായി അടുക്കിവച്ചിരിക്കുന്നതും ഓടയ്ക്കു മീതെ സ്ലാബുകള്‍ നിരത്താതെ പണി ഉപേക്ഷിച്ചു പോയതുമാണു നാട്ടുകാര്‍ക്കു വിനയായി മാറുന്നു,
പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ മുടിപ്പുരയിലാണു വ്യാപക പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുള്ള ഓടനിര്‍മാണം വിവാദമാകുകയാണ്. ഇതുമൂലം രാത്രികാലങ്ങളില്‍ മല്‍സ്യബന്ധനത്തിനു പോകുന്നവരും സ്ത്രീകളടക്കമുള്ള മല്‍സ്യവില്‍പ്പനക്കാരും വെള്ളംനിറഞ്ഞുകിടക്കുന്ന ഓടകളില്‍ അറിയാതെപതിച്ചു അപകടങ്ങള്‍ക്കിരയാവുന്നതും പതിവായി മാറി
മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തുള്ള നടവഴി കോണ്‍ക്രീറ്റു ചെയ്തശേഷമാണു തട്ടിക്കൂട്ടിയുള്ള ഓടനിര്‍മാണമാരംഭിച്ചതെന്നു പരാതിയുമായി പ്രദേശവാസികള്‍.
പാതയില്‍ തടിപ്പലകള്‍ അടുക്കി ആവശ്യത്തിനു കമ്പിയും സിമന്റും മെറ്റലും ഉപയോഗിക്കാതെ നടത്തിയ സ്ലാബുനിര്‍മാണം തുടക്കത്തില്‍ തന്നെ വ്യാപക പരാതികള്‍ക്കിടയാക്കിയിരുന്നു. അതേ തുടര്‍ന്നാണു കരാറുകാരന്‍ പണിയുപേക്ഷിച്ചു സ്ഥലം കാലിയാക്കിയതെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതോടെ പ്രദേശമാകെ മഴവെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാതെ വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയും സംജാതമായിക്കഴിഞ്ഞു. തികച്ചും അശാസ്ത്രീയമായി നടത്തിയ ഓടനിര്‍മാണം ഗതാഗതത്തിനും തടസമായി മാറുകയാണ്. റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം സ്ഥലവാസികളും മല്‍സ്യത്തൊഴിലാളി കുടുംബങ്ങളും പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസില്‍ ഉപരോധവും നടത്തി.
"
https://www.facebook.com/Malayalivartha