Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!


കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌


നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..

വീട്ടുകാർക്ക്‌ പൊങ്ങച്ചം പറയാനുള്ള ഷോപീസ്‌ ഭർത്താവിന്‌ പകരം മകൾക്ക്‌ മാനസികമായി യോജിച്ചവനാകണം പങ്കാളി; ഇനി പങ്കാളിയോടൊത്ത്‌ ജീവിച്ച്‌ തുടങ്ങി സഹിക്കാൻ പറ്റാത്ത അവസ്‌ഥയാണെങ്കിൽ "നീയിങ്ങ്‌ വാ, നിൻ്റെ മുറി ഇവിടെത്തന്നെയുണ്ട്‌" എന്ന്‌ പറയാൻ രക്ഷിതാക്കളും തയ്യാറാവണം; ''എന്നെയിവിടെ നിർത്തിയിട്ട്‌ പോയാൽ എന്നെയിനി കാണത്തില്ല, നോക്കിക്കോ" വിസ്‌മയ അച്‌ഛനെ വിളിച്ച്‌ കരഞ്ഞ്‌ പറഞ്ഞ ആ വാക്കുകൾ; നെഞ്ചത്ത്‌ കല്ല്‌ കയറ്റി വെക്കുന്നത്‌ പോലെയാണ്‌ ആ പെൺകുട്ടിയുടെ ശബ്‌ദം കാതിൽ വന്ന്‌ വീഴുന്നതെന്ന് ഡോക്‌ടർ ഷിംന അസീസ്

23 MAY 2022 03:16 PM IST
മലയാളി വാര്‍ത്ത

എന്നെയിവിടെ നിർത്തിയിട്ട്‌ പോയാൽ എന്നെയിനി കാണത്തില്ല, നോക്കിക്കോ..." കൊല്ലത്ത്‌ ആത്മഹത്യ ചെയ്‌ത വിസ്‌മയ അച്‌ഛനെ വിളിച്ച്‌ കരഞ്ഞ്‌ പറഞ്ഞതാണ്‌ ഇന്ന്‌ രാവിലെ മുതൽ മലയാളം ന്യൂസ്‌ ചാനലുകളിലെ ഹോട്ട്‌ ന്യൂസ്‌. നാളെ ഈ കേസിൻ്റെ വിധി വരാനിരിക്കേ, നെഞ്ചത്ത്‌ കല്ല്‌ കയറ്റി വെക്കുന്നത്‌ പോലെയാണ്‌ ആ പെൺകുട്ടിയുടെ ശബ്‌ദം കാതിൽ വന്ന്‌ വീഴുന്നതെന്ന് ഡോക്‌ടർ ഷിംന അസീസ്. ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

എന്നെയിവിടെ നിർത്തിയിട്ട്‌ പോയാൽ എന്നെയിനി കാണത്തില്ല, നോക്കിക്കോ..." കൊല്ലത്ത്‌ ആത്മഹത്യ ചെയ്‌ത വിസ്‌മയ അച്‌ഛനെ വിളിച്ച്‌ കരഞ്ഞ്‌ പറഞ്ഞതാണ്‌ ഇന്ന്‌ രാവിലെ മുതൽ മലയാളം ന്യൂസ്‌ ചാനലുകളിലെ ഹോട്ട്‌ ന്യൂസ്‌. നാളെ ഈ കേസിൻ്റെ വിധി വരാനിരിക്കേ, നെഞ്ചത്ത്‌ കല്ല്‌ കയറ്റി വെക്കുന്നത്‌ പോലെയാണ്‌ ആ പെൺകുട്ടിയുടെ ശബ്‌ദം കാതിൽ വന്ന്‌ വീഴുന്നത്‌. പീഡനങ്ങൾ മാനസികമോ ശാരീരികമോ ആകാം. നാർസിസ്സ്‌റ്റിക്‌ അബ്യൂസും ഗ്യാസ്‌ ലൈറ്റിംഗും സംശയരോഗവും ടോക്‌സിക്‌ ബന്ധങ്ങളുമൊന്നും എവിടെയും ഒരപൂർവ്വതയല്ല.

സ്‌ത്രീധനപീഡനങ്ങൾ കാണാക്കാഴ്‌ചയല്ല. കുത്തുവാക്കുകൾ, വൈവാഹിക ബലാത്സംഗം എന്നിവയും ഇല്ലാക്കഥകളല്ല. ഇവിടങ്ങളിലെല്ലാം ചർച്ച ചെയ്യാതെ പോകുന്നത്‌ സ്വന്തം കാലിൽ നിൽക്കാൻ പെൺകുട്ടികളെ പ്രാപ്‌തരാക്കേണ്ടതിൻ്റെ ആവശ്യകതയാണ്‌. പഠിച്ച്‌ ഒരു ജോലി നേടി സാമ്പത്തികസ്വാതന്ത്ര്യം ഉള്ളൊരു പെണ്ണിന് ഒരു പരിധി വിട്ട സഹനം ആവശ്യമായി വരില്ല. ആവശ്യം വന്നാൽ ഇറങ്ങിപ്പോരാനുള്ള ആത്മവിശ്വാസവും ചങ്കൂറ്റവും കൂടി പകർന്ന്‌ നൽകി വളർത്തിയവൾക്ക്‌ ജീവിതവും ഒരു ബാധ്യതയാകില്ല.

നിയമസഹായവും അതോടൊപ്പം സ്‌ത്രീസൗഹാർദപരമായ വനിത പോലീസ്‌ സ്‌റ്റേഷനുകളും ഉണ്ടെന്നൊക്കെയാണ്‌ വെപ്പ്‌ എങ്കിലും സമൂഹത്തിൻ്റെ ഒരു പരിഛേദം എന്ന നിലയ്‌ക്ക്‌ അവയും പലപ്പോഴും യാഥാസ്ഥിതികമായി തന്നെ ഇടപെട്ടേക്കാം. അവിടെയും പെണ്ണിന്‌ മുഖ്യം സ്വന്തം തീരുമാനത്തിൽ ഉറച്ച്‌ നിൽക്കാനുള്ള മനോബലമാണ്‌. അതിന്‌ ഒറ്റ മാർഗമേയുള്ളൂ...സാമ്പത്തിക സ്വാതന്ത്ര്യം.

പഠിച്ചൊരു സ്‌ഥിരവരുമാനമുള്ള ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കൂ എന്ന്‌ ഇനിയെങ്കിലും എല്ലാ പെൺകുട്ടികളും പറയണം. വീട്ടുകാർക്ക്‌ പൊങ്ങച്ചം പറയാനുള്ള ഒരു ഷോപീസ്‌ ഭർത്താവിന്‌ പകരം മകൾക്ക്‌ മാനസികമായി യോജിച്ചവനാകണം പങ്കാളി. ഇനി പങ്കാളിയോടൊത്ത്‌ ജീവിച്ച്‌ തുടങ്ങി സഹിക്കാൻ പറ്റാത്ത അവസ്‌ഥയാണ്‌ എങ്കിൽ, "നീയിങ്ങ്‌ വാ, നിൻ്റെ മുറി ഇവിടെത്തന്നെയുണ്ട്‌" എന്ന്‌ പറയാൻ രക്ഷിതാക്കളും തയ്യാറാവണം. പെൺമക്കൾക്ക്‌ ആൺമക്കളോളം വില വീട്ടിൽ ഉണ്ടാവണം. ഇനിയും വിസ്‌മയമാർ ആവർത്തിക്കാതിരിക്കട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (16 minutes ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (24 minutes ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (31 minutes ago)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...  (36 minutes ago)

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (7 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (8 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (10 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (10 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (11 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (11 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (13 hours ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (13 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (13 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (13 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (14 hours ago)

Malayali Vartha Recommends