Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

കേരളത്തിൽ കെ റെയിൽ കുറ്റി... ഹൈപ്പർലൂപ്പ് ഒരുക്കി കേന്ദ്രം... മിന്നലടിച്ച് പിണറായി; കഷ്ടം

23 MAY 2022 05:41 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ കെ റെയിൽ വേണമെന്ന പിടിവാശിയിൽ പിണറായി വിജയൻ സർക്കാർ കയറു പൊട്ടിക്കുമ്പോൾ കേന്ദ്രം മറ്റൊരു മിന്നൽ വേ​ഗത്തിൽ എത്താനുള്ള പദ്ധതി ആവിഷ്കരിക്കുന്ന തിരിക്കിലാണ്. ജനങ്ങളെ കുടിയിറക്കിയും വഴിയാധാരമാക്കിയും കേരള സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആണയിട്ട് പറയുമ്പോൾ അതിനെ നിലംപരിശാക്കുന്ന തീരുമാനത്തിലേക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയും എത്തിച്ചേർന്നിരിക്കുന്നത്.

മനുഷ്യരുടെ ഗതാഗതത്തിന്റെ പുതിയ യുഗത്തിന് തുടക്കമിടും എന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഹൈപ്പര്‍ലൂപ്പ് എന്ന അതിവേഗ വാഹനം അവതരിപ്പിക്കപ്പെട്ടത്. വളരെ വേ​ഗത്തിൽ യാത്രാ മാർ​ഗം സു​ഗമമാക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഹൈപ്പര്‍ലൂപ്പ് എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ആ​ഗോള ഭീമൻ ഇലോണ്‍ മസ്‌ക് ആണ്.

ഒരു വാക്വം ട്യൂബിലൂടെയുള്ള അതിവേഗ യാത്രാ സംവിധാനമെന്ന രീതിയിലാണ് ഈ സംവിധാനം അവതരിപ്പിക്കപ്പെട്ടത്. കാന്തിക ശക്തിയുള്ള ട്രാക്കിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഹൈപ്പര്‍ലൂപ്പ് പോഡിന് സാധിക്കും. ഇതനുസരിച്ച് ഇന്ത്യയിലും മിന്നൽ വേ​ഗം സാധ്യമാക്കാൻ കഴിയും.

തദ്ദേശീയമായ ഹൈപ്പർലൂപ്പ് സംവിധാനം വികസിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം മദ്രാസ് ഐഐടിയുമായി സഹകരിക്കും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയ്‌ക്കായി ഒരു സെന്റർ ഓഫ് എക്സലൻസ് പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിക്കാൻ സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.

2017ൽ അന്നത്തെ റെയിൽവെ മന്ത്രി സുരേഷ്പ്രഭു യുഎസ് ആസ്ഥാനമായുള്ള ഹൈപ്പർലൂപ്പ് വണ്ണും തമ്മിൽ നിരവധി റൗണ്ട് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും കാര്യമായ ഒന്നും നടന്നില്ല. താഴ്ന്ന മർദ്ദമുള്ള ട്യൂബുകളിൽ മാഗ്‌നെറ്റിക് ലെവിറ്റേഷൻ ഉപയോഗിച്ച് വിമാനത്തിന് സമാനമായ വേഗതയിൽ ആളുകളെയും ചരക്കുകളും കൊണ്ടുപോകുന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതാണ് ഹൈപ്പർലൂപ്പ്.

താഴ്ന്ന മർദ്ദമുള്ള ട്യൂബുകളിൽ മാഗ്‌നെറ്റിക് ലെവിറ്റേഷൻ ഉപയോഗിച്ച് വിമാനം പോലെയുള്ള വേഗതയിൽ ആളുകളെയും ചരക്കുകളും കൊണ്ടുപോകുന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയാണ് ഹൈപ്പർലൂപ്പ്. ഇന്ത്യയെ കാർബൺ ന്യൂട്രൽ ആക്കുന്നതിൽ ഈ സാങ്കേതികവിദ്യയ്‌ക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്ക്കൂട്ടൽ.

ഇന്ത്യയെ കാർബൺ ന്യൂട്രൽ ആക്കുന്നതിൽ ഈ സാങ്കേതിക വിദ്യയ്‌ക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക് കൂട്ടൽ. ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ഊർജം ആവശ്യമായ ഹൈപ്പർലൂപ്പ് ആകർഷകമായ നിർദ്ദേശമാക്കി മാറ്റുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അതിനാൽ യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതത്തിനായി ഉയർന്നുവരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഈ ആശയം വികസിപ്പിക്കുന്നതിനുള്ള സംയുക്ത സഹകരണത്തിനായി റെയിൽവേ മന്ത്രാലയം സാധ്യതയുള്ള പങ്കാളികളെയും ഡൊമെയ്ൻ വിദഗ്ധരെയും തേടുകയായിരുന്നു.

2017 ൽ ഐഐടി മദ്രാസ് രൂപീകരിച്ച ‘ആവിഷ്‌കാർ ഹൈപ്പർലൂപ്പ്’ എന്ന പേരിൽ 70 വിദ്യാർത്ഥികളടങ്ങുന്ന സംഘം ഹൈപ്പർലൂപ്പ് അധിഷ്ഠിത ഗതാഗത സംവിധാനത്തിന്റെ വികസനത്തിനായി എഞ്ചിനീയറിംഗ് ആശയങ്ങൾ പ്രയോഗിക്കുന്നുണ്ടെന്ന് റെയിൽവേ മന്ത്രാലയത്തെ അറിയിച്ചു. ‘ഒരു തദ്ദേശീയ ഹൈപ്പർലൂപ്പ് സംവിധാനം വികസിപ്പിക്കുന്നതിനും ഐഐടി മദ്രാസിൽ ‘ഹൈപ്പർലൂപ്പ് ടെക്‌നോളജീസിനായുള്ള സെന്റർ ഓഫ് എക്‌സലൻസ്’ സ്ഥാപിക്കുന്നതിനും ഇരു കക്ഷികളും സഹകരിച്ച് പ്രവർത്തിക്കുമെന്ന് റെയിൽവേ അറിയിച്ചു.

യൂറോപ്യൻ ഹൈപ്പർലൂപ്പ് വീക്ക്-2021ൽ ‘അവിഷ്‌കർ ഹൈപ്പർലൂപ്പ്’ എന്ന ടീമിന് ‘മോസ്റ്റ് സ്‌കേലബിൾ ഡിസൈൻ അവാർഡും’ ലഭിച്ചിരുന്നു. കോൺടാക്റ്റ്ലെസ് പോഡ് പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനും അതിന്റെ ഡിസ്‌കവറി കാമ്പസിൽ (തയ്യൂരിൽ) ഇത്തരത്തിലുള്ള ആദ്യത്തെ ഹൈപ്പർലൂപ്പ് ടെസ്റ്റ് ഫെസിലിറ്റി വികസിപ്പിക്കുന്നതിനുമുള്ള സഹകരണത്തിനുള്ള നിർദ്ദേശവുമായി ഐഐടി മദ്രാസ് മാർച്ചിൽ റെയിൽവേ മന്ത്രാലയത്തെ സമീപിച്ചു.

നിർമ്മാണ സഹായം, സുരക്ഷാ ചട്ടങ്ങൾ രൂപീകരിക്കൽ, ഇലക്ട്രിക്കൽ ടെസ്റ്റിംഗ് സൗകര്യങ്ങളിലേക്കുള്ള പ്രവേശനം എന്നിവയ്‌ക്ക് ഇൻസ്റ്റിറ്റ്യൂട്ട് റെയിൽവേയുടെ പിന്തുണ തേടി. ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിന് റെയിൽവേ മന്ത്രാലയത്തിന്റെ ധന സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. പദ്ധതിയുടെ മതിപ്പ് ചെലവ് 8.34 കോടി രൂപയാണെന്ന് ഐഐടി മദ്രാസ് അറിയിച്ചിട്ടുണ്ട്.

ഐഐടി മദ്രാസിലെ നിലവിലുള്ള സിആർആർ (സെന്റർ ഓഫ് റെയിൽവേ റിസർച്ച്) വഴി ‘സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഹൈപ്പർലൂപ്പ് ടെക്‌നോളജീസ്’ സ്ഥാപിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് നിർദ്ദേശിച്ചിട്ടുണ്ട്. എലോൺ മസ്‌കും സ്പേസ് എക്സും ചേർന്നാണ് ഹൈപ്പർലൂപ്പ് ആശയം പ്രമോട്ട് ചെയ്തത്. മറ്റ് കമ്പനികളോ സ്ഥാപനങ്ങളോ സഹകരിക്കാനും സാങ്കേതിക വിദ്യ വികസിപ്പിക്കാനും ഇവർ പ്രോത്സാഹനം നൽകുന്നുണ്ട്. വിർജിൻ ഹൈപ്പർലൂപ്പ് 2020 നവംബറിൽ ലാസ് വെഗാസിലെ പരീക്ഷണ സൈറ്റിൽ മനുഷ്യരെ ഉപയോഗിച്ച് ആദ്യത്തെ ട്രയൽ നടത്തിയിരുന്നു.

ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ്, വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ഉള്‍പ്പടെ വിവിധ സ്ഥാപനങ്ങള്‍ ഈ സംവിധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. 2014 ല്‍ തുടങ്ങിയ ഹൈപ്പര്‍ലൂപ്പ് ടെക്‌നോളജീസിനെ 2017 ല്‍ ബ്രിട്ടീഷ് വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഏറ്റെടുത്തതോടെയാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ആയി മാറിയത്. ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യയില്‍ മനുഷ്യരെ ഉള്‍പ്പെടുത്തി യാത്ര വിജയകരമായി നടത്തിയത് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ആണ്.

നിരവധി പരിമിതികള്‍ ഈ സാങ്കേതിക വിദ്യയ്ക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിലവിലെ അവസ്ഥില്‍ ഈ സംവിധാനത്തിന് വളവുകള്‍ മറികടക്കാനാവില്ല. നേര്‍ രേഖിലുള്ള കുഴലിലൂടെ മാത്രമെ ഇതിന് സഞ്ചരിക്കാനാവുകയുള്ളൂ. ലോക വ്യാപകമായി ഇത്തരം ഒരു ഗതാഗത സംവിധാനം സ്ഥാപിക്കാന്‍ കോടിക്കണക്കിന് ഡോളറിന്റെ ചിലവ് വരും എന്നാണ് കണക്കാക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട തുറന്നു...  (59 seconds ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (16 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (24 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (51 minutes ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (56 minutes ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (59 minutes ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (1 hour ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (1 hour ago)

ആഘോഷവുമായി രാജ്യം  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (1 hour ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

Malayali Vartha Recommends