'മര്യാദയ്ക്ക് ജീവിച്ചോ'പിണറായിയെ വാരി അലക്കി കത്തോലിക്ക സഭ രാജ്യസുരക്ഷയ്ക്കും ഭീഷണി

പിസി ജോര്‍ജിനെ പിടിച്ച് അകത്തിടാന്‍ കാണിച്ച ധൈര്യം എന്തുകൊണ്ട് പിണറായിക്ക് പോപ്പുലര്‍ ഫ്രണ്ടിനോട് കാണിക്കുന്നില്ല. പിണറായിക്ക് പോപ്പുലര്‍ ഫ്രണ്ടിനെ പേടിയാണോ. അതോ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുകൊണ്ടുള്ള പിണറായിയുടെ പൊറാട്ട് നാടകമാണോ ഇത് എന്ന ചോദ്യം കഴിഞ്ഞ. കുറച്ച് മണിക്കൂറുകളായി കേരളത്തില്‍ കറങ്ങി നടക്കുന്നുണ്ട്. കൊച്ചു കുട്ടിയെ കൊണ്ട് വര്‍ഗീയ വിഷം ചീറ്റുന്ന തരത്തിലുള്ള പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഒരക്ഷരം മിണ്ടാത്ത പിണറായി വിജയന് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണോ എന്ന് ചോദിച്ചുകൊണ്ട് അലി അക്ബര്‍ രാമസിംഹന്‍ വരെ രംഗത്തുവന്നു.
അദേഹത്തിന്റെ പ്രതികരണത്തില്‍ വളരെ രൂക്ഷമായ വിമര്‍ശനമാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയത്. പലരും ഇതിനോടകം തന്നെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ രംഗത്തുവന്നു. ഹിന്ദുക്കള്‍ക്കു പുറമേ കത്തോലിക്ക മെത്രാന്‍ സമിതിയും ഇപ്പോള്‍ പിണറായി വിജയനെതിരെ തിരിഞ്ഞിരിക്കുകയാണ്.
തീവ്രവാദപ്രവര്‍ത്തനങ്ങളെപ്പറ്റി കോടതിയടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ ഇടപെടാത്തത് ദുരൂഹമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി കുറ്റപ്പെടുത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്പ് ആരോപണവിധേയരായിട്ടുളള സംഘടനയുടെ പ്രകടനത്തിനിടെയാണ് കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചത്, തങ്ങളെ എതിര്ക്കു ന്നവരെ കൊന്നൊടുക്കാന്‍ മടിക്കുകയില്ല എന്നായിരുന്നു മുദ്രാവാക്യം ഏറ്റുചൊല്ലിയവര്‍ വിളിച്ചുപറഞ്ഞത്. ഇത്തരം ഗുരുതരവിഷയങ്ങളില്‍പോലും യുക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുകയാണ്. സമൂഹത്തിലെ തീവ്രവാദത്തെപ്പറ്റി പ്രസംഗിച്ച വ്യക്തിയെ ജയിലിലടയ്ക്കാനാണ് സര്‍ക്കാരിന് താത്പര്യം, മത വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന നിലപാടാണിത്, രാജ്യസുരക്ഷയ്ക്കും സംസ്ഥനത്തിന്റെന ഭാവിയ്ക്കും ഇത് അപകടകരമെന്നും കെസിബിസി മെത്രാന്‍ സമിതി വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.
കൊച്ചു കുട്ടി നടത്തിയ കൊലവിളി മുദ്രാവാക്യത്തോട് പ്രതികരിച്ച് രാഷ്ട്രീയ സംവാദകന്‍ അഡ്വ. ജയശങ്കര്‍. മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ...എന്ന കുട്ടിയുടെ മുദ്രാവാക്യം കടമെടുത്ത് അഡ്വ. ജയശങ്കര്‍ പറയുന്നത് ഇതാണ്: 'മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ...അല്ലെങ്കില്‍ തടിയന്റവിട നസീറിന്റെ സ്ഥിതിയാവും'.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് തടിയന്റവിട നസീര്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. തടിയന്റവിട നസീറിന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.2008ല്‍ രാജ്യത്തിനെതിരായി യുദ്ധം ചെയ്യാന്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയിലേക്ക് കേരളത്തിലെ യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസിലായിരുന്നു ഈ ശിക്ഷാവിധി.
'മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചാല്‍ നമുക്ക് എല്ലാവര്‍ക്കും കൊള്ളാം. അല്ലെങ്കില്‍ അഹമ്മദാബാദ് സെന്‍ട്രല്‍ ജയിലില്‍ മരണം കാത്ത് കിടക്കുന്നവരുടെ ഷാദുലിയുടെയും ഷിബിലിയുടെയുംഅവസ്ഥിണ്ടാവും (2008ല്‍ അഹമ്മദാബാദ് സ്‌ഫോടനപരമ്പരയില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന മലയാളികളാണ് ഷാദുലിയും ഷിബിലിയും. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ 70 മിനിറ്റ് വ്യത്യാസത്തില്‍ 21 ബോംബുകളാണ് 2008ല്‍ പൊട്ടിത്തെറിച്ചത്. 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 56 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധമുള്ളവരാണ് ഷാദുലിയും ഷിബിലിയും). അല്ലെങ്കില്‍ മറ്റു പലരുടെയും അവസ്ഥിണ്ടാവും. യാക്കൂബ് മേമന്റെയും അഫ്‌സല്‍ ഗുരുവിന്റെയും അജ്മല്‍ കസബിന്റെയും അവസ്ഥയുണ്ടാവും. ആ കുട്ടിയുടെ മാതാപിതാക്കളോട് പറയാനുള്ളത്, മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ മര്യാദയ്ക്ക് ജീവിച്ചില്ലേല്‍....' അഡ്വ. ജയശങ്കര്‍ വീഡിയോയില്‍ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൊച്ചു കുട്ടിയെക്കൊണ്ട് മറ്റ് മതവിഭാഗങ്ങള്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഇപ്പോല്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരിക്കുകയാണ്. കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്ന വിശദീകരണമാണ് പോപ്പുലര്‍ ഫ്രണ്ട് നല്‍കുന്നത്.
ഒരാളുടെ തോളിലേറി ചെറിയ കുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊച്ചു കുട്ടികളെപോലും മതവെറിക്ക് ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. രണ്ട് ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവയ്കണമെന്നും നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്നുമായിരുന്നു മുദ്രാവാക്യം.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മ്മിക്കുമെന്ന അര്‍ത്ഥത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഈ മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ആണ്‍കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. പ്രമുഖരടക്കമുള്ള നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. അന്യമത വിദ്വേഷം കുട്ടികളില്‍ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കൊച്ചുകുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിമര്‍ശനമുയര്‍ന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തിനിടെയാണ് കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.
രണ്ട് ദിവസം മുന്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇതിനിടെ കുട്ടി പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് രംഗത്ത് വന്നു. എന്നാല്‍ വിളിച്ചത് സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്നും നേതാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha