ഈ മണ്ണില്‍ ISIS സ്ളീപ്പര്‍ സെല്ലുകള്‍ വളരാന്‍ Anti Terrorism Cyber Wing അനുവദിക്കില്ല!ജിജി നിക്സൺ കുറിപ്പ്

ഇന്നലെ കേരളത്തെ ഞെട്ടിച്ച 'അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ, കുന്തരിക്കം വാങ്ങിക്കോ' എന്ന് ഒരു കൊച്ചുകുട്ടി മുദ്രാവാക്യം വിളിക്കുന്നതും നിരവധി പോപ്പുലർ ഫ്രണ്ടുകാർ അത് ഏറ്റുവിളിക്കുന്നതുമായുള്ള വീഡിയോ നമ്മൾ കണ്ടു.ഇത് കേരളത്തിൽ ഉടനീളം വലിയ ചർച്ചകൾക്ക് വഴി ഒരുക്കിയിരിക്കുകയാണ്.ഈ ബാലനെതിരേയും ഒപ്പമുണ്ടായിരുന്നവർക്കെതിരെയും കേസ് ഫയൽ ചെയ്ത് വിവരം അറിയിച്ച് കുറിപ്പിട്ടിരിക്കുകയാണ് Anti Terrorism Cyber Wing അംഗം ജിജി നിക്സൺ...
ജിജി നിക്സൺ കുറിപ്പ് ഇങ്ങനെ
ജില്ലാ പോലീസ് മേധാവിയുമായി ഞാന്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, ആലപ്പുഴയിലെ PFI സമ്മേളന റാലിയില്‍,കൊലവെറി ആസാദി മുദ്രാവാക്യം മുഴക്കിയ ബാലഭീകരനു് എതിരെയും, PFI നേതൃത്വത്തിനെതിരേയും, കൊലവിളി മുദ്രാവാക്യം ഏറ്റുവിളിച്ചവര്‍ക്കെതിരേയും, കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേയും ,Anti Terrorism Cyber Wing ചീഫ് ആയ നിക്സന്‍ ജോണും, ജിജി നിക്സനും നല്‍കിയ പരാതി ,സൂപ്രണ്ടു് ഓഫ് പോലീസ് ഫയലില്‍ സ്വീകരിച്ചു്.
ഞങ്ങളൊടൊപ്പം ജയ കുമാര്‍ നെടുമ്പേറത്തു് , NDA ഘടക കക്ഷിയായ LJP (R ) സംസ്ഥാന വൈസ്പ്രഡിഡന്റും ഉണ്ടായിരുന്നു്.കേസെടുത്തു് ,FIR ഇട്ടു് കോടതിയിലേക്കു് കേസ്സു് വരികയാണു് . ഈ പരാതിയില്‍ അടിയന്തിര നടപടികള്‍ ഉണ്ടാവും എന്ന ജില്ലാ പോലീസ് മേധാവിയുടെ വാക്കിന്റെ ഉറപ്പില്‍ ആണു് ഞാന്‍ പോലീസിന്റെ ഓഫീസ് വിട്ടതു്.പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘനകളെ ഭാരതത്തിന്റെ മണ്ണില്‍ നിന്നും തൂത്തെറിയുക തന്നെ ചെയ്യും. ഈ മണ്ണില്‍ ISIS പോലുള്ള തീവ്രവാദസംഘനകളുടെ സ്ളീപ്പര്‍ സെല്ലുകള്‍ വളരാന്‍ Anti Terrorism Cyber Wing സമ്മതിക്കുകയില്ലന്നും ജിജി നിക്സൺ കുറിപ്പിൽ പറയുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ പത്ത് വയസിൽ താഴെ മാത്രം പ്രായം തോന്നിക്കുന്ന ഒരു കുട്ടി കൊലവിളി മുദ്രാവാക്യം വിളിച്ചത് വെെറലായത്. ഒരാളുടെ തോളിലിരുന്നാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന അത്യന്തം അപകടകരമായ മുദ്രാവാക്യമാണ് കുട്ടി വിളിച്ചത്.
അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് കുട്ടി മുദ്രാവാക്യം വിളിക്കുന്നത്. ഒരാളുടെ കഴുത്തിൽ കയറി ഇരുന്നാണ് മുദ്രാവാക്യം വിളിക്കുന്നത്.
ഹിന്ദുക്കൾ മരണാനന്തര കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന കുന്തിരിക്കവും വാങ്ങിവെക്കണമെന്നാണ് മുദ്രാവാക്യത്തിൽ ആവശ്യപ്പെടുന്നത്. ബാബറിയിൽ സുജുദ് ചെയ്യുമെന്നും കുട്ടി മുദ്രാവാക്യം വിളിക്കുന്നു. സുപ്രീം കോടതി വിധിയെത്തുടർന്ന് അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രം തകർത്ത് പള്ളി നിർമ്മിക്കുമെന്ന അർത്ഥത്തിലാണ് പോപ്പുലർ ഫ്രണ്ട് ഈ മുദ്രാവാക്യം ഉയർത്തുന്നത്.
ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. ഇത്ര ചെറു പ്രായത്തിലെ കുട്ടികളുടെ മനസിൽ വിഷം നിറയ്‌ക്കുന്ന പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ആവശ്യം ഉയർന്ന് കഴിഞ്ഞു.
https://www.facebook.com/Malayalivartha